രോഗികള്‍ കൂടുന്നു പള്ളികള്‍ തുറക്കില്ലെന്ന നിലപാടുമായി സംയുക്ത മഹല്ല് കമ്മിറ്റികള്‍

കൊച്ചി: കൊവിഡ് രോഗികള്‍ കൂടുന്ന സാഹചര്യത്തില്‍ ഉടനൊന്നും ആരാധനാലയങ്ങള്‍ തുറക്കില്ലെന്ന നിലപാടുമായി കൂടുതല്‍ പള്ളികള്‍ രംഗത്ത്. എറണാകുളം ജില്ലയിലെ പള്ളികള്‍ തുറക്കേണ്ടെന്ന് സംയുക്ത മഹല്ല് കമ്മിറ്റി തീരുമാനിച്ചു. എരുമേലി മഹല് മുസ്ലീം ജമാഅത്തിന്റെ കീഴിലുള്ള പള്ളികളും തുറക്കില്ല. കോഴിക്കോട് മൊയ്തീന്‍ പള്ളിയും ,നടക്കാവ് പള്ളിയും സമാന നിലപാട് പ്രഖ്യാപിച്ചു.

കണ്ണൂരില്‍ സുന്നി സംഘടനകളുടെ ആസ്ഥാനമായ അബ്‌റാര്‍ മസിജിദും തത്ക്കാലം തുറക്കില്ല. പുനലൂര്‍ ആലഞ്ചേരി മുസ്‌ലീം ജമാഅത്തിന്റെ നിയന്ത്രണത്തിലുള്ള പള്ളികളും തിരുവനന്തപുരം പാളയം ജുമാ മസ്ജിദും തുറക്കില്ല. ലോക്ക് ഡൗണ്‍ ഇളവുകളുടെ പശ്ചാത്തലത്തില്‍ ചൊവ്വാഴ്ച മുതലാണ് സംസ്ഥാനത്തെ ആരാധനാലയങ്ങള്‍ നിയന്ത്രണങ്ങളോടെ തുറക്കുന്നത്. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും സ്ഥാനത്തെ ആരാധനാലയങ്ങള്‍ തുറക്കുകയെന്നാണ് സര്‍ക്കാരിന്റെ തീരുമാനം.

പത്ത് വയസ്സിന് താഴെ പ്രായമുള്ളവര്‍ക്കും 65 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കും പ്രവേശനമില്ല. ഗുരുവായൂരില്‍ ഓണ്‍ലൈന്‍ രജിസ്‌ട്രേഷനിലൂടെ ഒരു ദിവസം 600 പേര്‍ക്ക് മാത്രം ദര്‍ശനം അനുവദിക്കും. വലിയമ്പലം വരെ മാത്രമാണ് പ്രവേശനം. എന്നാല്‍ പ്രസാദവും നിവേദ്യവും നല്‍കാന്‍ പാടില്ലെന്നാണ് സര്‍ക്കാരിന്റെ നിര്‍ദേശം.

Top