‘കശ്മീരില്‍ വീണ്ടും കടുത്ത നിയന്ത്രണങ്ങള്‍ വേണ്ടിവരും’ മുന്നറിയിപ്പുമായി സൈനിക മേധാവി

ശ്രീനഗര്‍: കാശ്മീരില്‍ വീണ്ടും കടുത്ത നിയന്ത്രണങ്ങള്‍ വേണ്ടി വരുമെന്ന് സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്ത്. തീവ്രവാദ ആക്രമണങ്ങള്‍ തുടര്‍ന്നാല്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കേണ്ടി വരുമെന്നും, ജനങ്ങളുടെ സുരക്ഷയാണ് ഏല്ലാത്തിനേക്കാളും പ്രധാനമെന്നും അദ്ദേഹം പറഞ്ഞു.

ക്ഷമ പരീക്ഷിക്കരുതെന്ന് ബിപിന്‍ റാവത്ത് പാകിസ്ഥാനും ചൈനയ്ക്കും താക്കീത് നല്‍കി. പാകിസ്ഥാനും ചൈനയും നടത്തുന്നത് നിഴല്‍ യുദ്ധമാണ്. കാശ്മീരില്‍ സമാധാന അന്തരീക്ഷമുണ്ടാകുന്നത് പാകിസ്ഥാനെ അലോസരപ്പെടുത്തുന്നു. ക്ഷമ പരീക്ഷിക്കരുതെന്നും അദ്ദേഹം പറഞ്ഞു.

അഫ്ഗാനിസ്ഥാനിലെ സാഹചര്യം കാശ്മീരില്‍ ഇന്ത്യയ്ക്ക് ഭീഷണിയാണെന്നും, ഇത് മുന്നില്‍ക്കണ്ട് അതിര്‍ത്തികള്‍ അടയ്ക്കുകയും സുരക്ഷ ശക്തമാക്കുകയും ചെയ്യണം. അതിര്‍ത്തികളില്‍ നിരീക്ഷണം വളരെ പ്രധാനമായി മാറിയിരിക്കുന്നു. ആരാണ് പുറത്തുനിന്ന് വരുന്നതെന്ന് നാം നിരീക്ഷിക്കണം, പരിശോധന നടത്തണം.’ ഗുവാഹത്തിയില്‍ നടന്ന ഒരു പരിപാടിയില്‍ റാവത്ത് പറഞ്ഞു.

Top