ശത്രുഘ്‌നന്‍ സിന്‍ഹയെ ആര്‍ജെഡിയിലേക്ക് ക്ഷണിച്ച് തേജ് പ്രതാപ് യാദവ്

Shatrughan Sinha

ന്യൂഡല്‍ഹി : ബിജെപി നേതൃത്വത്തിന്റെ വിമര്‍ശകനായ ശത്രുഘ്‌നന്‍ സിന്‍ഹയെ ആര്‍ജെഡിയിലേക്ക് ക്ഷണിച്ച് തേജ് പ്രതാപ് യാദവ്. ബിജെപിയില്‍ നിന്ന് രാജി വെക്കാന്‍ തയ്യാറാണെന്ന് സിന്‍ഹ വെളിപ്പെടുത്തിയതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ ക്ഷണം.

ബിജെപിയുടെയും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും കടുത്ത വിമര്‍ശകരില്‍ ഒരാളാണ് ശത്രുഘ്‌നന്‍ സിന്‍ഹ. ബംഗാളില്‍ മമത ബാനര്‍ജി സംഘടിപ്പിച്ച ബിജെപി വിരുദ്ധ റാലിയിലും സിന്‍ഹ പങ്കെടുത്തിരുന്നു. റാലിയില്‍ പങ്കെടുക്കവെ ആര്‍ജെഡി അധ്യക്ഷന്‍ ലാലു പ്രസാദ് യാദവിനെ സുഹൃത്ത് എന്നാണ് സിന്‍ഹ വിശേഷിപ്പിച്ചത്.

ബിജെപിയുമായി അഭിപ്രായഭിന്നത നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പാര്‍ട്ടിയിലെ ഉന്നതര്‍ ആവശ്യപ്പെട്ടാല്‍ പാര്‍ട്ടിയില്‍ നിന്ന് രാജി വെച്ച് പുറത്ത് പോകാന്‍ തയ്യാറാണെന്നും സിന്‍ഹ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് തേജ് പ്രതാപ് പാര്‍ട്ടിയിലേക്ക് സിന്‍ഹയെ ക്ഷണിച്ചത്. ആര്‍ജെഡിയുടെ ജനത ദര്‍ബാറില്‍ പങ്കെടുക്കാനും സിന്‍ഹയെ ക്ഷണിച്ചതായി തേജ് പ്രതാപ് യാദവ് വെളിപ്പെടുത്തി.

Top