ഇടുക്കിയിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ജോയ്‌സ് ജോര്‍ജ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു

joice-george

ഇടുക്കി : ഇടുക്കിയിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ജോയ്‌സ് ജോര്‍ജ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. ഇടുക്കി കലക്ട്രേറ്റിലെത്തി വരണാധികാരിയായ എച്ച് ദിനേശിനാണ് ജോയ്‌സ് ജോര്‍ജ് പത്രിക സമര്‍പ്പിച്ചത്. മന്ത്രി എം.എം മണി, എം.എല്‍.എമാരായ എസ് രാജേന്ദ്രന്‍, ഇ.എസ് ബിജിമോള്‍ എന്നിവര്‍ക്കൊപ്പമെത്തിയാണ് ജോയ്‌സ് ജോര്‍ജ് പത്രിക സമര്‍പ്പിച്ചത്.

മൂന്നാം ഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന കേരളത്തിലെ 20 ലോകസഭാ മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർത്ഥികളുടെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി ഏപ്രില്‍ നാലാണ്.

പത്രികകകളുടെ സൂക്ഷ്മ പരിശോധന ഏപ്രില്‍ അഞ്ചിനും, പത്രിക പിന്‍വലിക്കാനുള്ള അവസാന തിയതി ഏപ്രില്‍ എട്ടുമാണ്. അടുത്ത മാസം 23നാണ് വോട്ടെടുപ്പ്. കേരളമടക്കം എല്ലാ സംസ്ഥാനങ്ങളിലെയും വോട്ടെണ്ണൽ മേയ് 23 നാണ്.

Top