വൈദികന്റെ കൊല ; പ്രതി ജോണി ആത്മഹത്യാശ്രമം നടത്തിയതായി വെളിപ്പെടുത്തല്‍

johny

കൊച്ചി : മലയാറ്റൂരിലെ വൈദികന്റെ കൊലപാതകത്തിലെ പ്രതി മുന്‍ കപ്യാര്‍ ജോണി ആത്മഹത്യാശ്രമം നടത്തിയതായി വെളിപ്പെടുത്തല്‍. പിടികൂടിയ യുവാക്കളോടാണ് ജോണി ഇക്കാര്യം വെളിപ്പെടുത്തിയത്. തൂങ്ങിമരിക്കാന്‍ ശ്രമിച്ചുവെന്നും ഉപയോഗിച്ച മുണ്ട് പൊട്ടി വീണതിനാല്‍ പരാജയപ്പെട്ടുവെന്നും ജോണി പറഞ്ഞു. മുണ്ട് പൊട്ടി നെഞ്ചത്ത് അടിച്ച് വീണന്നും പ്രതി പറഞ്ഞു.

മലയാറ്റൂരില്‍ ഫാദര്‍ സേവ്യര്‍ തേലക്കാട്ടിനെ കുത്തിക്കൊന്ന പ്രതിയെ പൊലീസ് ഇന്നാണ് പിടി കൂടിയത്. മലയാറ്റൂര്‍ കാട്ടില്‍ നിന്നാണ് ജോണി പിടിയിലായത്. വനത്തിനുള്ളില്‍ തീര്‍ത്തും അവശനിലയിലായിരുന്നു ജോണി. പെരുമ്പാവൂര്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്. നടപടിക്ക് പിന്നാലെ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് റിവാര്‍ഡ് പ്രഖ്യാപിച്ചിരുന്നു.

Top