സര്‍ക്കാരില്‍ ജോണി ത്രി ഗുയന്‍ വിജയ്‌യുടെ വില്ലനാകുമോ?

sarkar

സൂര്യയുടെ ഏഴാം അറിവ് എന്ന തമിഴ് ചിത്രത്തിലൂടെ വില്ലന്‍ വേഷത്തിലെത്തിയ നടനാണ് അമേരിക്കന്‍ സ്റ്റന്‍ഡ്മാനും ആയോധന കലകളുടെ കൊറിയോഗ്രാഫറുമായ ജോണി ത്രി ഗുയന്‍. എ.ആര്‍ മുരുകദോസ് ആയിരുന്നു ചിത്രത്തിന്റെ സംവിധായകന്‍.

വിജയ് നായകനാകുന്ന എ ആര്‍ മുരുകദോസിന്റെ തന്നെ ഏറ്റവും പുതിയ ചിത്രം സര്‍ക്കാരില്‍ ജോണി വില്ലനായി എത്തുമെന്നാണ് പുതിയ റിപ്പോര്‍ട്ട്. ഡോങ് ലി എന്ന കഥാപാത്രമായി ഏഴാം അറിവിലൂടെ പ്രേക്ഷകര്‍ക്കിടയില്‍ പ്രശസ്തനായ നടന്‍ കൂടിയാണ് ജോണി. ‘അതര്‍വാസ് ഇരുമ്പു കുതിരൈ’ എന്ന ചിത്രത്തിലും ജോണി പ്രധാന വേഷം കൈകാര്യം ചെയ്തിട്ടുണ്ട്.

തുപ്പാക്കിക്കും കത്തിക്കും ശേഷം വിജയ്‌യും മുരുകദോസും ഒന്നിക്കുന്ന ചിത്രമാണ് സര്‍ക്കാര്‍. സണ്‍ പിക്‌ചേഴ്‌സാണ് ചിത്രം നിര്‍മ്മിക്കുന്നത്. കീര്‍ത്തി സുരേഷും വരലക്ഷ്മി ശരത് കുമാറുമാണ് ചിത്രത്തില്‍ നായികമാരായെത്തുന്നത്. രാധാ രവി, പാലാ കുറുപ്പയ്യ, യോഗി ബാബു എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ദീപാവലി റിലീസ് ആയി ചിത്രം തിയറ്ററുകളിലെത്തും.

Top