Johny Nellure resigned

johny nellore

കൊച്ചി: കേരള കോണ്‍ഗ്രസ് ജേക്കബ്ബ് ഗ്രൂപ്പ് ചെയര്‍മാന്‍ സ്ഥാനം ജോണി നെല്ലൂര്‍ രാജിവച്ചു. നിയമസഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് അര്‍ഹതപ്പെട്ട മൂന്ന് സീറ്റുകള്‍ യു.ഡി.എഫില്‍ നിന്ന് നേടിയെടുക്കാന്‍ കഴിയാതെ പോയ സാഹചര്യത്തിലാണ് ജോണി നെല്ലൂരിന്റെ രാജി. സീറ്റുകള്‍ ലഭിക്കാതെ പോയത് തനിക്ക് സംഭവിച്ച ഗുരുതര വീഴ്ചയാണെന്നും ജോണി നെല്ലൂര്‍ പറഞ്ഞു.

ജോണി നെല്ലൂരിന് വേണ്ടി അങ്കമാലി സീറ്റ് പാര്‍ട്ടി ആവശ്യപ്പെട്ടിരുന്നെങ്കിലും ലഭിച്ചില്ല. തുടര്‍ന്ന് അങ്കമാലിയില്‍ റോജി ജോണിനെ മത്സരിപ്പിക്കാന്‍ കോണ്‍ഗ്രസില്‍ ധാരണയായിരുന്നു.

Top