യുഡിഎഫില്‍ നിന്നും വിട്ടു പോകുന്നവര്‍ പശ്ചാത്തപിക്കേണ്ടി വരുമെന്ന് ജോണി നെല്ലൂര്‍

johny nellore

തിരുവനന്തപുരം: യുഡിഎഫില്‍ നിന്നും വിട്ടു പോകുന്നവര്‍ പശ്ചാത്തപിക്കേണ്ടി വരുമെന്ന് ജോണി നെല്ലൂര്‍. ചിലയാളുകള്‍ പശ്ചാത്തപിക്കുന്നുണ്ടെന്നും, അവര്‍ക്ക് സ്വബോധമുണ്ടായി മടങ്ങി വരുമെന്നും അദ്ദേഹം പറഞ്ഞു.

യുഡിഎഫ് ദുര്‍ബലപ്പെട്ടിട്ടില്ലെന്നും, നേതാക്കള്‍ സ്വര്‍ത്ഥലാഭത്തിന് വേണ്ടി മുന്നണി മാറിയാലും ജനങ്ങള്‍ യുഡിഎഫിന്റെ കൂടെയുണ്ടാവുമെന്നും, യുഡിഎഫ് തിരിച്ചുവരവിന്റെ പാതയിലാണെന്നും ജോണി നെല്ലൂര്‍ പറഞ്ഞു.

യുഡിഎഫ് വിട്ട് ജെഡിയു എല്‍ഡിഎഫിലേക്ക് പോയതുമായി ബന്ധപ്പെട്ടാണ് ജോണി നെല്ലൂരിന്റെ പ്രതികരണം.Related posts

Back to top