പ്രേക്ഷകരെ ചിരിപ്പിച്ച് ‘ജോണി ജോണി യെസ് അപ്പാ’ യുടെ പുതിയ പോസ്റ്റര്‍

കുഞ്ചാക്കോ ബോബനെ നായകനാക്കി മാര്‍ത്താണ്ഡന്‍ സംവിധാനം ചെയ്യുന്ന ജോണി ജോണി യെസ് അപ്പായുടെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു. കുഞ്ചാക്കോ ബോബനും അനു സിത്താരയും സനൂപ് സന്തോഷുമാണ് പോസ്റ്ററില്‍ ഉള്ളത്. ചിത്രത്തില്‍ ജോണിയായി കുഞ്ചാക്കോ ബോബനും ജൈസയായി അനു സിത്താരയുമാണ് വേഷമിടുന്നത്.

മുഴുനീള കോമഡിയായാണ് ചിത്രം അണിയറയില്‍ ഒരുങ്ങുന്നത്. ടിനി ടോം, ഷറഫുദീന്‍, അബുസലീം, കലാഭവന്‍ ഷാജോണ്‍ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. വെള്ളിമൂങ്ങ ഫെയിം ജോജി തോമസ് ആണ് തിരക്കഥ രചിക്കുന്നത്. ഷാന്‍ റഹ്മാന്‍ സംഗീത സംവിധാനം നിര്‍വഹിക്കും.

വിനോദ് ഇല്ലംപള്ളിയാണ് ഛായാഗ്രഹണം. ജോസഫ് നെല്ലിക്കല്‍ കലാസംവിധാനവും ലിജോപോള്‍ ചിത്രത്തിന്റെ സംയോജനവും നിര്‍വഹിക്കും. ഡിക്‌സണ്‍ പൊഡുത്താസാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍. പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്: സതീഷ് കാവില്‍കോട്ട്.

Top