ജോണി ജോണി യെസ് അപ്പയുടെ തീയേറ്റര്‍ ലിസ്റ്റ് പുറത്തുവിട്ടു

പാവാട എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിനു ശേഷം ജി മാര്‍ത്താണ്ഡന്‍ സംവിധാനം ചെയ്യുന്ന ചിത്രം ജോണി ജോണി എസ് അപ്പായുടെ തീയേറ്റര്‍ ലിസ്റ്റ് പുറത്തുവിട്ടു. ചിത്രം ഇന്ന് തിയേറ്ററുകളിലെത്തും.

അനു സിത്താരയാണ് നായിക. ചിത്രത്തില്‍ ജോണിയായി കുഞ്ചാക്കോ ബോബനും ജൈസയായി അനു സിത്താരയുമാണ് വേഷമിടുന്നത്. മംമ്ത മോഹന്‍ദാസും അമല എന്ന മികച്ച കഥാപാത്രമായി വേഷമിടുന്നുണ്ട്.

മുഴുനീള കോമഡിയായാണ് ചിത്രം അണിയറയില്‍ ഒരുങ്ങുന്നത്. ടിനി ടോം, ഷറഫുദീന്‍, അബുസലീം, എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. വെള്ളിമൂങ്ങ ഫെയിം ജോജി തോമസ് ആണ് തിരക്കഥ രചിക്കുന്നത്. ഷാന്‍ റഹ്മാന്‍ സംഗീത സംവിധാനം നിര്‍വഹിക്കും.

വിനോദ് ഇല്ലംപള്ളിയാണ് ഛായാഗ്രഹണം. ജോസഫ് നെല്ലിക്കല്‍ കലാസംവിധാനവും ലിജോപോള്‍ ചിത്രത്തിന്റെ സംയോജനവും നിര്‍വഹിക്കും. ഡിക്‌സണ്‍ പൊഡുത്താസാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍. പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്: സതീഷ് കാവില്‍കോട്ട്.

Top