ജോണി ഡെപില്‍നിന്ന് ‘ജാക് സ്പാരോ’യിലേക്കോ……?

മാനഷ്ടക്കേസിലെ വിജയത്തിനു ശേഷം ആറ് വര്‍ഷത്തെ നിയമപോരാട്ടം അവസാനിപ്പിച്ചിരിക്കുകയാണ് ജോണി ഡെപ്.മുന്‍ഭാര്യ ആംബര്‍ ഹേര്‍ഡ് ആണ് ജോണി ഡെപിനെതിരെ ഗാര്‍ഹിക പീഡനം ആരോപിച്ചത്.ഇതേതുടന്ന് ഒട്ടേറെ ചിത്രങ്ങളും ഡെപിന് നഷ്ടമായിരുന്നു.അതിലൊന്നായിരുന്നു ലോകമൊട്ടാകെ ആരാധകരെ സൃഷ്ടിച്ച ഡിസ്‌നിയുടെ ‘പൈരേറ്റ്‌സ് ഓഫ് ദ കരീബിയന്‍’ എന്ന എന്ന ചിത്രത്തിലെ ജാക് സ്പാരോ എന്ന കടല്‍കൊള്ള ക്കാരന്റെ  കഥാപാത്രം.എന്നാല്‍ ആരോപണങ്ങള്‍ ശക്തമായതോടെ ചിത്രത്തില്‍ നിന്നും ഡെപിനെ ഒഴിവാക്കുകയായിരുന്നു.ഇപ്പോള്‍ കേസില്‍ വിജയിച്ചതോടെ അദ്ദേഹം മടങ്ങിവരു ന്നതായി അഭ്യൂഹങ്ങളുണ്ട്.

ഡെപിന് ഇനി പൈരേറ്റ്‌സ് ഓഫ് ദ കരീബിയന്‍ ഫ്രാഞ്ചൈസിയില്‍ ഇനി അഭിനയിക്കാനായേക്കു മെന്നാണ് ഡിസനിയുടെ മുന്‍ എക്‌സിക്യൂട്ടീവ് പറഞ്ഞത്.

അദ്ദേഹത്തിന്റെ കരിയര്‍ പൂര്‍വ്വാധികം ശക്തിയിലേക്ക് തിരിച്ചുവരും.ജാക് സ്്പാരോയായി ജോണ്‍ ഡെപിനെ വീണ്ടും കാണാന്‍ സാധിക്കുമെന്ന പ്രതീക്ഷയാണ് ഈ വിധി നല്‍കുന്നത്. ബോക്‌സോഫീസിലും ഈ മാറ്റം ഒരുപാട് ഗുണം ചെയ്യും.- മുന്‍ ഡിസ്‌നി എക്‌സിക്യൂട്ടീവ് വ്യക്തമാക്കി.

Top