ജോൺസൺ ആന്റ് ജോൺസന്റെ കോവിഡ് വാക്സിൻ 66% ഫലപ്രദം

ന്യൂയോർക്ക്: അമേരിക്കയിൽ നടത്തിയ ക്ലിനിക്കൽ പരീക്ഷണങ്ങളിൽ ജോൺസൺ & ജോൺസൺ കമ്പനിയുടെ കോവിഡ് വാക്സീന് 72% ഫലപ്രാപ്തിയെന്ന് കമ്പനി. എന്നാൽ ആഗോളവ്യാപകമായി നടത്തിയ പരീക്ഷണങ്ങളിൽ വാക്സീന് 66% ഫലപ്രാപ്തി മാത്രമാണ് ലഭിച്ചത്.

ജനിതകമാറ്റം വന്ന വിവിധതരം കൊറോണവൈറസുകളിൽ പരീക്ഷിച്ചപ്പോഴാണ് ജോൺസൺ & ജോൺസണിന്‍റെ ഫലപ്രാപ്തി ഈ അളവിൽ ലഭിച്ചതെന്നാണ് കമ്പനി പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നത്.

മറ്റ് വാക്സിനുകളെ അപേക്ഷിച്ച് ഈ വാക്സീന്‍റെ ഗുണം, ഇത് സിംഗിൾ ഡോസാണെന്നതാണ്. അമേരിക്കയ്ക്ക് പുറത്ത് 44,000 സന്നദ്ധപ്രവർത്തകരിലാണ് വാക്സീൻ പരീക്ഷണം നടത്തിയത്. അതിൽ വൈറസിന്‍റെ പല വകഭേദം കണ്ടെത്തിയ മേഖലകളിലാണ് പരീക്ഷണം നടന്നത്.

Top