ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ വാക്‌സിന്‍ ഇന്ത്യയില്‍ നിര്‍മ്മിക്കാമെന്ന് യുഎസ്

വാഷിങ്ടണ്‍: ഇന്ത്യയില്‍ വാക്‌സിന്‍ ക്ഷാമം പരിഹരിക്കുന്നതിനായി പങ്കാളിത്ത വാക്‌സിന്‍ ഉല്പാദനം എന്ന നിര്‍ദേശം മുന്നോട്ട് വെച്ച് യുഎസ്. ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ കോവിഡ് വാക്‌സിന്റെ ഉല്പാദനം ഇന്ത്യയിലും നടത്താമെന്നാണ് നിര്‍ദേശം.

സ്വകാര്യമേഖല ഉത്പാദനവുമായി ബന്ധപ്പെട്ട് ചില ചര്‍ച്ചകള്‍ നടന്നതായി തനിക്കറിയാമെന്നും എന്നാല്‍ ഇത് എപ്പോള്‍ പ്രാബല്യത്തില്‍ വരുമെന്ന കാര്യം ഉറപ്പില്ലെന്നും യുഎസ് എംബസിയിലെ ഉദ്യോഗസ്ഥന്‍ ഡാനിയല്‍ ബി.സ്മിത് പറഞ്ഞു. 60 മില്യണ്‍ ആസ്ട്രസെനക്ക കോവിഡ് വാക്‌സിന്‍ ഇന്ത്യക്ക് യുഎസ് എന്നാണ് കൈമാറുന്നതെന്ന കാര്യത്തില്‍ തനിക്ക് വ്യക്തയില്ലെന്നും ഡാനിയേല്‍ അറിയിച്ചു.

Top