ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ വാക്‌സിന്‍ ഇന്ത്യയിലെ അപേക്ഷ പിന്‍വലിച്ചു

ബംഗളുരു: ഇന്ത്യയില്‍ ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണിന്റെ കോവിഡ് പ്രതിരോധ വാക്‌സിന് അടിയന്തര ഉപയോഗത്തിനുളള അനുമതി ലഭിക്കുന്നതിനായി സമര്‍പ്പിച്ച അപേക്ഷ പിന്‍വലിച്ചു. കൂടുതല്‍ വിശദീകരണങ്ങളൊന്നും നല്‍കാതെയാണ് അപേക്ഷ ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ പിന്‍വലിച്ചിരിക്കുന്നത്.

തങ്ങളുടെ ജാന്‍സെന്‍ കോവിഡ് വാക്‌സിന്റെ ക്ലിനിക്കല്‍ പഠനത്തിന് ഇന്ത്യയുടെ അനുമതി തേടിയിരുന്നതായി ഏപ്രിലില്‍ യുഎസ് കമ്പനിയായ ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ അറിയിച്ചിരുന്നു. ജാന്‍സെന്‍ വാക്‌സിന്‍ എടുത്തവരില്‍ രക്തം കട്ടപിടിക്കുന്നതായി റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് യുഎസില്‍ ആ സമയത്ത് പരീക്ഷണം നിര്‍ത്തി വെച്ചിരുന്നു.

നഷ്ടപരിഹാരവുമായി ബന്ധപ്പെട്ട് ഇന്ത്യ നിയമപ്രശ്‌നങ്ങള്‍ ഉയര്‍ത്തിയ പശ്ചാത്തലത്തിലാണ് വാക്‌സിന്‍ നിര്‍മാതാക്കളുടെ പിന്മാറ്റമെന്നും സൂചനകളുണ്ട്.

Top