കുട്ടികളില്‍ ഒറ്റ ഡോസ് വാക്‌സിന്‍ പരീക്ഷണത്തിന് അനുമതി തേടി ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍

ന്യൂഡല്‍ഹി: രാജ്യത്ത് നേരത്തെ അനുമതി ലഭിച്ച കോവിഡ് ഒറ്റ ഡോസ് വാക്‌സിന്‍ 12-17 പ്രായക്കാരില്‍ പരീക്ഷണത്തിന് അനുമതി തേടി ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍. കോവിഡ് ബാധിതരില്‍ 85 ശതമാനം ഫലപ്രാപ്തി തെളിയിച്ചതാണ് അമേരിക്കന്‍ കമ്പനി വികസിപ്പിച്ച ഒറ്റ ഡോസ് വാക്‌സിന്‍. ആഗസ്റ്റ് ഏഴിനാണ് ഇന്ത്യയില്‍ ഇതിന് അനുമതി ലഭിച്ചത്.

18 വയസ്സിന് മുകളിലുള്ളവരില്‍ ഉപയോഗത്തിന് നല്‍കിയ അനുമതി കുട്ടികളിലേക്കു കൂടി വ്യാപിപ്പിക്കുന്നതിന്റെ മുന്നോടിയായാണ് പരീക്ഷണം നടത്തുന്നത്.

 

 

Top