പാലാ ഉപതെരഞ്ഞെടുപ്പ്, യുഡിഎഫ് സ്ഥാനാര്‍ത്ഥി കേരളാ കോണ്‍ഗ്രസ് എമ്മില്‍ നിന്ന് തന്നെ: ജോണി നെല്ലൂര്‍

തിരുവനന്തപുരം: പാലാ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫിനായി മത്സരിക്കുന്നത് കേരളാ കോണ്‍ഗ്രസ് എം തന്നെയായിരിക്കുമെന്ന് വ്യക്തമാക്കി കേരളാ കോണ്‍ഗ്രസ് ജേക്കബ് വിഭാഗം നേതാവ് ജോണി നെല്ലൂര്‍.

ഇത് സംബന്ധിച്ച തര്‍ക്കങ്ങള്‍ അപ്രസക്തമാണെന്നും സ്ഥാനാര്‍ത്ഥി ആരായിരുന്നാലും യു.ഡി.എഫ് ഒറ്റക്കെട്ടായി തന്നെ പിന്തുണയ്ക്കുമെന്നും ജോണി നെല്ലൂര്‍ പറഞ്ഞു.

പാലാ സീറ്റില്‍ 54 വര്‍ഷമായി കേരളാ കോണ്‍ഗ്രസ് എം ആണ് മത്സരിക്കുന്നത്. ഈ കീഴ്വഴക്കം മാറ്റേണ്ട സാഹചര്യമില്ലെന്നും സ്ഥാനാര്‍ത്ഥി ആരായാലും യുഡിഎഫ് വലിയ ഭൂരിപക്ഷത്തില്‍ വിജയിക്കും, ജോണി നെല്ലൂര്‍ കൂട്ടിച്ചേര്‍ത്തു.

Top