ജോണ്‍ ലൂഥര്‍ ; ഗള്‍ഫ് റിലീസ് ജൂണ്‍ 2 ന്

വാഗതനായ അഭിജിത്ത് ജോസഫ് സംവിധാനം ചെയ്ത ജയസൂര്യ നായകനായെത്തുന്ന ജോണ്‍ ലൂഥര്‍ ഗള്‍ഫ് റിലീസ് ജൂണ്‍ 2ന്.സോഷ്യല്‍ മീഡിയയിലൂടെ ജയസൂര്യ തന്നെയാണ് ഇക്കാര്യം അറിയിച്ചത്.

മെയ് 27 ന് കേരളത്തിലെ 150 സ്‌ക്രീനുകളിലാണ് ചിത്രം റിലീസ് ചെയ്തത്.ജയസൂര്യയുടെ സിനിമാജീവിതത്തിലെ എക്കാലത്തെയും വേറിട്ട കഥാപാത്രമാണ് ഈ ചിത്രത്തിലേത്.

അലോന്‍സ ഫിലിംസിന്റെ ബാനറില്‍ തോമസ്സ് പി.മാത്യു നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത് വര്‍ഗീസ് രാജ് ആണ്.ആത്മീയ, ദൃശ്യ രഘുനാഥ്, ദീപക് പറമ്പോല്‍, സിദ്ദിഖ്, ശിവദാസ് കണ്ണൂര്‍, ശ്രീലക്ഷ്മി തുടങ്ങിയവര്‍ അണിനിരക്കുന്ന ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍ വാഗമണ്‍ ആയിരുന്നു.

Top