john Kerry visits IIT Delhi

ന്യൂഡല്‍ഹി: ഡല്‍ഹി ഐ.ഐ.ടി ക്യാമ്പസിലെത്തിയ യു.എസ് സ്‌റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറി നഗരത്തില്‍ വെള്ളപ്പൊക്കം സൃഷ്ടിക്കുന്ന മഴയെ കുറിച്ച് തമാശ പറഞ്ഞാണ് വിദ്യാര്‍ത്ഥികളുമായി സംസാരിച്ചു തുടങ്ങിയത്.

”നിങ്ങള്‍ എല്ലാവരും എങ്ങനെ ഇവിടെ എത്തിയെന്ന് അറിയില്ല. ബോട്ടുകള്‍ വേണ്ടി വരും നിങ്ങള്‍ക്ക് ഇവിടെയെത്താന്‍.” കെറി പറഞ്ഞു.

ഡല്‍ഹിയിലുള്ള ആരാധനാലയങ്ങളായ ഗൗരിശങ്കര്‍ ക്ഷേത്രം, ജമാ മസ്ജിത്ത്, ഗുരുദ്വാര സിസ്ഗഞ്ച് സാഹിബ് എന്നിവ സന്ദര്‍ശിക്കാന്‍ കെറി നിശ്ചയിച്ചിരുന്നു.

എന്നാല്‍ കനത്ത മഴമൂലം സന്ദര്‍ശനം റദ്ദാക്കി. മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്ത്യയിലെത്തിയ കെറി ഇന്നലെ ഇവിടങ്ങളില്‍ സന്ദര്‍ശനം നടത്താനായിരുന്നു തീരുമാനം. എന്നാല്‍ മഴ മൂലം അത് ഇന്നത്തേക്ക് മാറ്റുകയായിരുന്നു.

Top