ബില്‍ക്കിസ് ബാനു കേസിലെ വിധി സ്വാഗതാര്‍ഹമാണെന്ന് ജോണ്‍ ബ്രിട്ടാസ്

ഡല്‍ഹി: ബില്‍ക്കിസ് ബാനു കേസിലെ സുപ്രീം കോടതി വിധി സ്വാഗതാര്‍ഹമാണെന്ന് ജോണ്‍ ബ്രിട്ടാസ് എംപി. കാര്‍മേഘങ്ങള്‍ക്കിടയിലെ കിരണമായി വിധിയെ കാണുന്നു. ബില്‍ക്കിസ് ബാനുവിന് ലഭിച്ചത് വൈകി വന്ന നീതി. ഗുജറാത്ത് സര്‍ക്കാരിനും കേന്ദ്ര സര്‍ക്കാരിനുമേറ്റ വന്‍ തിരിച്ചടിയാണ് വിധിയെന്നും ജോണ്‍ ബ്രിട്ടാസ് പറഞ്ഞു.

കേസില്‍ സുപ്രീംകോടതി പലപ്പോഴായി സ്വീകരിച്ച നിലപാട് ഞെട്ടിക്കുന്നതായിരുന്നു. ഇരകള്‍ക്ക് വേണ്ടി നിലകൊണ്ടവരെ പോലും ജയിലിലടച്ച സാഹചര്യമുണ്ടായി. ഇന്നത്തെ വിധി അനീതിക്കെതിരെ പോരാടുന്നവര്‍ക്ക് പ്രചോദനമാകും. ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട എണ്ണമറ്റ കേസുകളില്‍ സ്വീകരിച്ച നിലപാട് ശരിയാണോ എന്ന് സുപ്രീം കോടതി തന്നെ പുനര്‍വിചിന്തനം നടത്തണമെന്നും അദ്ദേഹം പറഞ്ഞു.

Top