ജോണ്‍ ബോള്‍ട്ടന്റെ രാജി; ഇറാനെതിരായ അമേരിക്കയുടെ യുദ്ധവെറി കുറഞ്ഞേക്കും

വാഷിംഗ്ടണ്‍: യുഎസ് സുരക്ഷാ ഉപദേഷ്ടാവ് ജോണ്‍ ബോള്‍ട്ടന്റെ രാജിയെ തുടര്‍ന്ന് ഇറാന്‍-അമേരിക്ക ബന്ധം പുതിയ വഴിത്തിരിവിലേക്ക്.ഇറാനെതിരായ അമേരിക്കയുടെ യുദ്ധവെറി കുറഞ്ഞേക്കുമെന്നാണ് വിലയിരുത്തല്‍.

അമേരിക്കന്‍ പ്രസിഡന്റ് പുമായുള്ള അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്നായിരുന്നു ജോണ്‍ ബോള്‍ട്ടന്റെ രാജി. പ്രതിസന്ധി പരിഹരിക്കാന്‍ യൂറോപ്യന്‍ യൂണിയന്റെ നേതൃത്വത്തില്‍ തുടരുന്ന സമവായ നീക്കങ്ങള്‍ക്കും ഇത് ഗുണം ചെയ്‌തേക്കും.

ബോള്‍ട്ടന്റെ രാജി ആഗോള എണ്ണവിപണിയിലും പ്രതിഫലിക്കുന്നുണ്ട്. ബാരലിന് ഒരു ഡോളറാണ് എണ്ണവില ഇടിഞ്ഞത്.

മേഖലയില്‍ അമേരിക്ക ഇനി ഒരു യുദ്ധത്തിന് ഇറങ്ങി തിരക്കില്ല.അതുകൊണ്ടു തന്നെ എണ്ണവിപണിയില്‍ നിരക്കിളവിന് സാധ്യത കൂടുതലാണെന്നും സാമ്പത്തിക വിദഗ്ധര്‍ വ്യക്തമാക്കുന്നു.

‘കഴിഞ്ഞ ദിവസം രാത്രി ജോണ്‍ ബോള്‍ട്ടനോട് അദ്ദേഹത്തിന്റെ സേവനം വൈറ്റ് ഹൗസില്‍ ഇനി ആവശ്യമില്ലെന്ന് വ്യക്തമാക്കി. അദ്ദേഹത്തിന്റെ പല നിര്‍ദേശങ്ങളോടും ഞാന്‍ ശക്തമായി വിയോജിച്ചിരുന്നു. ഭരണതലത്തിലുള്ള മറ്റ് പലര്‍ക്കും സമാന അഭിപ്രായമായിരുന്നു. അതിനാല്‍ ജോണിനോട് രാജി നല്‍കാന്‍ ഞാന്‍ ആവശ്യപ്പെടുകയായിരുന്നു. അത് ഇന്ന് രാവിലെ എനിക്ക് കിട്ടി”, എന്നായിരുന്നു ട്രംപിന്റെ ട്വീറ്റ്.

കഴിഞ്ഞ വര്‍ഷം മെയ് 23നാണ് ജോണ്‍ ബോള്‍ട്ടനെ യുഎസ് സുരക്ഷാ ഉപദേഷ്ടാവായി നിയമിക്കുന്നത്. എച്ച്.ആര്‍. മക്മാസ്റ്ററെ മാറ്റിയാണ് ജോണ്‍ ബോള്‍ട്ടനെ നിയമിച്ചത്.

Top