ജോണ്‍ ബോള്‍ട്ടനും റഷ്യന്‍ ഉദ്യോഗസ്ഥരും കൂടിക്കാഴ്ച നടത്തും

വാഷിംങ്ടണ്‍: അമേരിക്കന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവായ ജോണ്‍ ബോള്‍ട്ടനും റഷ്യന്‍ ഉദ്യോഗസ്ഥരും ജനീവയില്‍ കൂടിക്കാഴ്ച നടത്തുന്നതിനായി ഒരുക്കങ്ങള്‍ പൂര്‍ത്തീയായതായി ദിമിത്രി പെ്‌സ്‌ക്കോവ്. കഴിഞ്ഞമാസം അമേരിക്കന്‍
പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനും ഹെല്‍സിങ്കിയില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. അതിനെ തുടര്‍ന്നാണ് ബോള്‍ട്ടന്‍ റഷ്യന്‍ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തുന്നത്. കൂടിക്കാഴ്ചയ്ക്കായുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തീയായെന്ന് ബുധനാഴ്ച നടന്ന വാര്‍ത്ത സമ്മേളനത്തില്‍ ക്രംലിന്‍ വക്താവ് ദിമിത്രി പെ്‌സ്‌ക്കോവ് അറിയിച്ചു.

ഹെല്‍സിങ്കിയിലുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം അമേരിക്ക സന്ദര്‍ശിക്കാന്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുടിനെ പ്രസിഡന്റ് ഡൊണാള്‍ഡ് ക്ഷണിച്ചിരുന്നു. പുടിന്റെ സന്ദര്‍ശനം സംബന്ധിച്ച് ചര്‍ച്ചകള്‍ നടക്കുകയാണ്. പുടിനെ ക്ഷണിക്കാന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജോണ്‍ ബോള്‍ട്ടണോട് ട്രംപ് ആവശ്യപ്പെട്ടതായും ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും സാറാ സാന്‍ഡേഴ്‌സണ്‍ ട്വീറ്റില്‍ വ്യക്തമാക്കിയിരുന്നു. അമേരിക്കയുമായി നല്ല ബന്ധം ആഗ്രഹിക്കുന്നതായി പുടിന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. റഷ്യ- അമേരിക്ക സഹകരണം വര്‍ധിപ്പിക്കുന്നതിനേക്കുറിച്ച് ഹെല്‍സിങ്കി ഉച്ചകോടിയില്‍ ട്രംപുമായി സംസാരിച്ചുവെന്നും പുടിന്‍ വ്യക്തമാക്കിയിരുന്നു.

Top