അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ്: സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ച് ജോയ് ബൈഡന്‍

വാഷിങ്ടണ്‍: 2020ലെ അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ച് ജോയ് ബീഡന്‍. മാസങ്ങള്‍ നീണ്ട അഭ്യൂഹങ്ങള്‍ അവസാനിപ്പിച്ച് ജോയ് ബീഡന്‍ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചത്. അമേരിക്കന്‍ പ്രസിഡന്റായിരുന്ന ബരാക് ഒബാമയുടെ വൈസ് പ്രസിഡന്റായിരുന്നു ജോയ് ബീഡന്‍.

വീഡിയോയിലൂടെയാണ് ജോയ് ബീഡന്‍ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യപിച്ചത്. ഡെമോക്രാറ്റുകളില്‍ നിന്ന് സ്ഥാനാര്‍ഥി മോഹവുമായി നടക്കുന്ന 20 പേരില്‍ ഏറ്റവും സാധ്യത ബൈഡനാണ്.

നിലവില്‍ അമേരിക്കന്‍ പ്രസിഡന്റാകാന്‍ ഇന്ത്യന്‍ വേരുകളുള്ള കമല ഹാരിസ് ഉള്‍പ്പെടെ 37 വയസ് മുതല്‍ 77 വയസ് വരെയുള്ള 20 പ്രഗല്‍ഭര്‍ ഇത് വരെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ച് കഴിഞ്ഞു. ജോയ് ബീഡന്‍, കമല ഹാരിസ്, കോറി ബുക്കര്‍, പീറ്റര്‍ ബ്യുട്ടിഗെയ്ഗ്, ജൂലിയന്‍ കാസ്‌ട്രോ, ജോണ്‍ ഡെല്‍നെ, തുള്‍സി ഗബ്ബാര്‍ഡ്, കിര്‍സ്റ്റന്‍ ഗില്ലി ബ്രാന്റ്, ജോണ്‍ ഹിക്കെന്‍ലൂപ്പര്‍, ജെയ് ഇന്‍സ്ലീ, എമി ക്ലൌബുച്ചര്‍, വെയ്ന്‍ മെസ്സാം, സെത്ത് മൌള്‍ട്ടന്‍, ബെറ്റോ റൌര്‍ക്കെ, ടിം റയാന്‍, ബേര്‍ണി സാന്റേഴ്‌സ്, എറിക് സ്വാല്‍വെല്‍, എലിസബത്ത് വാരന്‍, മരിയാന വില്ലിംസണ്‍, ആന്‍ഡ്രൂ യാങ് എന്നിവരാണ് സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ച 20 പേര്‍.

Top