ദേവേന്ദ്ര ഫട്‌നാവിസിനെ ‘പര്‍മാണു’ കാണിക്കാന്‍ താല്‍പ്പര്യമറിയിച്ച് ജോണ്‍ എബ്രഹാം

parmanu

മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസിനെ തന്റെ പുതിയ ചിത്രം പര്‍മാണു കാണിക്കാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ച് ബോളിവുഡ് താരം ജോണ്‍ എബ്രഹാം. ഫട്‌നാവിസുമായി നേരത്തെ കൂടിക്കാഴ്ച നടത്തിയിരുന്ന താരം ആ ചിത്രങ്ങള്‍ ട്വിറ്ററില്‍ കഴിഞ്ഞ ദിവസം പോസ്റ്റ് ചെയ്തിരുന്നു.

john

john

മഹാരാഷ്ട്രയില്‍ മഹത്തായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന മുഖ്യമന്ത്രി എത്രയും വേഗം തന്റെ പുതിയ ചിത്രം കാണണമെന്നും അതിന്റെ അഭിപ്രായം പറയണമെന്നുമാണ് തന്റെ ആഗ്രഹമെന്നും ജോണ്‍ പറഞ്ഞു. അദ്ദേഹത്തിനും ഭാര്യ അമൃത ഫട്‌നാവിസിനും എത്രയും വേഗം ചിത്രം കാണാന്‍ സാധിക്കട്ടെയെന്നും താരം കൂട്ടിച്ചേര്‍ത്തു.

john-2

john-2

ജോണ്‍ എബ്രഹാമുമായി കൂടിക്കാഴ്ച നടത്തിയതില്‍ സന്തോഷമുണ്ടെന്നും, ജോണിന്റെ പുതിയ ചിത്രമായ പര്‍മാണുവിന് എല്ലാവിധ ആശംസകളും നേരുന്നതായും മന്ത്രി തന്റെ ട്വിറ്റര്‍ പോസ്റ്റിലൂടെ അറിയിച്ചു. അഭിഷേക് ശര്‍മ സംവിധാനം ചെയ്ത ചിത്രം മെയ് 25 നാണ് തിയേറ്ററുകളില്‍ എത്തിയത്.

Top