ജോണ്‍ എബ്രഹാം ചിത്രം ബാട്ല ഹൗസ് ; ആഗസ്റ്റ് 15ന് പ്രദര്‍ശനത്തിനെത്തും

ജോണ്‍ എബ്രഹാം നായകനായി എത്തുന്ന പുതിയ ചിത്രം ബാട്ല ഹൗസ് ആഗസ്റ്റ് 15ന് പ്രദര്‍ശനത്തിനെത്തും. ആക്ഷന്‍ ത്രില്ലര്‍ ചിത്രം സംവിധാനം ചെയ്യുന്നത് നിഖില്‍ അഡ്വാനിയാണ്.

2008ല്‍ നടന്ന ഓപ്പറേഷന്‍ ബാട്ല ഹൗസിനെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. സഞ്ജീവ് കുമാര്‍ യാദവ് എന്ന പോലീസ് ഓഫീസര്‍ ആയിട്ടാണ് ജോണ്‍ എബ്രഹാം എത്തുന്നത്.

മൃണാള്‍ താക്കൂര്‍, രവി കിഷന്‍, മനീഷ് ചൗധരി, പ്രകാശ് രാജ്, അലോക് പാണ്ഡെ, ഫൈസാന്‍ ഖാന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍.

Top