കൊറോണ; ഇന്ത്യന്‍ വംശജയായ വൈറോളജിസ്റ്റ് ഗീത രാംജീ അന്തരിച്ചു

ജൊഹന്നാസ്ബര്‍ഗ്: കൊറോണ ബാധിച്ച് ഇന്ത്യന്‍ വംശജയായ വൈറോളജിസ്റ്റ് ഗീത രാംജീ അന്തരിച്ചു. 64 വയസ്സായിരുന്നു. വാക്‌സിന്‍ വിദഗ്ധയും എച്ച്.ഐ.വി പ്രതിരോധ ഗവേഷണ മേധാവിയുമായ ഗീത കഴിഞ്ഞാഴ്ചയാണ് ലണ്ടനില്‍ നിന്ന് മടങ്ങിയെത്തിയത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഇവര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിക്കുകയായിരുന്നു.

ഡര്‍ബനിലെ സൗത്ത് ആഫ്രിക്കന്‍ മെഡിക്കല്‍ റിസര്‍ച്ച് കൗണ്‍സിലിന്റെ കീഴിലുള്ള എച്ച്.ഐ.വി പ്രിവന്‍ഷന്‍ റിസര്‍ച്ച് യൂണിറ്റിന്റെ ക്ലിനിക്കല്‍ ട്രെയല്‍സ് യൂണിറ്റ് പ്രിന്‍സിപ്പല്‍ ഇന്‍വെസ്റ്റിഗേറ്ററും യൂണിറ്റ് ഡയറക്ടറുമായിരുന്നു ഗീത.

2018ല്‍ എച്ച്.ഐ.വി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കിയ
സമഗ്ര സംഭാവനകള്‍ക്ക് യൂറോപ്യന്‍ ഡെവലപ്പ്‌മെന്റ് ക്ലിനിക്കല്‍ ട്രയല്‍സ് പാര്‍ട്‌നര്‍ഷിപ്പിന്റെ ഔട്ട്സ്റ്റാന്റിങ് ഫീമെയല്‍ സയന്റിസ്റ്റ് അവാര്‍ഡ് ലഭിച്ചിട്ടുണ്ട്.

ഫാര്‍മസിസ്റ്റ് പ്രവീണ്‍ രാംജിയാണ് ഭര്‍ത്താവ്. സംസ്‌കാര ചടങ്ങ് സംബന്ധിച്ച് തീരുമാനമായിട്ടില്ല.

Top