ഇടയ്ക്കിടെ ഭര്‍ത്താവിനെ മാറ്റുന്നവരാണ് വലിയ പൊട്ടുതൊടുന്ന സ്ത്രീകള്‍ ; സ്മൃതി ഇറാനിയെ അധിക്ഷേപിച്ച് നേതാവ്

ന്യൂ​ഡ​ല്‍​ഹി: അ​മേ​ഠി​യി​ലെ ബി​ജെ​പി സ്ഥാ​നാ​ര്‍​ഥി സ്മൃ​തി ഇ​റാ​നി​ക്കെ​തി​രേ ലൈം​ഗി​ക ചു​വ​യു​ള്ള അ​ധി​ക്ഷേ​പ പ​രാ​മ​ര്‍​ശ​വു​മാ​യി കോ​ണ്‍​ഗ്ര​സ് സ​ഖ്യ​ക​ക്ഷി നേ​താ​വ് ജയദീപ് കാവഡേ. വലിയ പൊട്ടുതൊടുന്ന സ്ത്രീകള്‍ ഇടയ്ക്കിടെ ഭര്‍ത്താവിനെ മാറ്റുന്നവരാണെന്ന് കേട്ടിട്ടുണ്ടെന്ന് പറഞ്ഞാണ് കാവഡെയുടെ അധിക്ഷേപം.

‘പാര്‍ലമെന്റില്‍ നിതിന്‍ ഗഡ്കരിയുടെ തൊട്ടടുത്താണ് സ്മൃതി ഇറാനി ഇരിക്കുന്നത്. തങ്ങള്‍ ഭരണഘടനയെ മാറ്റുമെന്ന് അവര്‍ പറയുകയും ചെയ്യുന്നു. അവരെക്കുറിച്ച് ചിലത് പറയാനുണ്ട്. നെറ്റിയില്‍ വലിയ പൊട്ടുതൊടുന്ന സ്ത്രീകള്‍ ഇടയ്ക്കിടെ ഭര്‍ത്താവിനെ മാറ്റുന്നവരാണെന്ന് ഞാന്‍ കേട്ടിട്ടുണ്ട്.’ എന്നാണ് ജയദീപ് കാവഡേ പറഞ്ഞത്.

പീപ്പിള്‍സ് റിപ്പബ്ലിക്കന്‍ പാര്‍ട്ടി പ്രസിഡന്റ് ജോഗേന്ദ്ര കാവഡേയുടെ മകനാണ് ജയദീപ് കാവഡേ.

Top