ജോഫ്ര ആർച്ചർ ഈ സീസണിൽ കളിക്കില്ല: രാജസ്ഥാൻ റോയൽസിന് തിരിച്ചടി

പിഎലിൽ രാജസ്ഥാൻ റോയൽസിന് വീണ്ടും തിരിച്ചടി. ഇംഗ്ലണ്ട് പേസർ ജോഫ്ര ആർച്ചർ ഈ സീസണിൽ ഇനി കളിക്കില്ലെന്ന വെളിപ്പെടുത്തലാണ് രാജസ്ഥാന് തിരിച്ചടി ആയിരിക്കുന്നത്. സർജറിക്ക് ശേഷം വിശ്രമത്തിലായിരുന്ന ആർച്ചർ എപ്പോൾ ടീമിലെത്തും എന്നതിനെപ്പറ്റി വ്യക്തത ഉണ്ടായിരുന്നില്ല. എന്നാൽ, ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡിന്റെ പുതിയ വെളിപ്പെടുത്തൽ ഇക്കാര്യത്തിൽ വ്യക്തത വരുത്തിയിരിക്കുകയാണ്.

അതേസമയം, ദക്ഷിണാഫ്രിക്കൻ ബാറ്റ്സ്മാൻ റസ്സി വാൻഡർ ഡസൻ രാജസ്ഥാൻ റോയൽസിലെത്തുമെന്ന് റിപ്പോർട്ടുകളുണ്ട്. ഫിറ്റ്നസ് ടെസ്റ്റിൽ പാസായിക്കഴിഞ്ഞാൽ താരം ഫ്രാഞ്ചൈസിക്കൊപ്പം ചേരുമെന്നാണ് വിവരം. എന്നാൽ, രാജസ്ഥാൻ റോയൽസ് ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം നൽകിയിട്ടില്ല. ഫിറ്റ്നസ് ടെസ്റ്റ് പാസായിക്കഴിഞ്ഞാൽ ഫ്രാഞ്ചൈസി വിവരം പുറത്തുവിട്ടേക്കും.

 

Top