പുതുവത്സരമാഘോഷിക്കുന്ന ഇന്ത്യന്‍ ജനതയ്ക്ക് ആശംസകൾ നേർന്ന് ജോ ബൈഡൻ

വാഷിംഗ്‌ടൺ: വൈശാഖി, സോങ്ക്രാൻ, തുടങ്ങിയ തദ്ദേശീയ പുതുവത്സര ഉത്സവങ്ങൾ ആഘോഷിക്കുന്ന ഇന്ത്യന്‍ ജനതയ്ക്ക് ആശംസകൾ നേർന്ന് അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡൻ.

ദക്ഷിണേഷ്യൻ, തെക്കുകിഴക്കൻ ഏഷ്യൻ സമൂഹങ്ങൾക്കാണ് അദ്ദേഹം ട്വിറ്ററിലൂടെ ആശംസ നേർന്നത്. വേനൽക്കാലത്തിന്‍റെ ആരംഭത്തെയും വസന്തകാലത്തെയുമാണ് ഈ ആഘോഷങ്ങൾ സൂചിപ്പിക്കുന്നതെന്ന് അദ്ദേഹം കുറിച്ചു. കന്നഡയിൽ ഉഗാദി, പശ്ചിമബംഗാളിൽ നബ വർഷ എന്നിങ്ങനെ നിരവധി പേരുകളിലാണ് ഇവ അറിയപ്പെടുന്നത്.

വസന്തകാലത്താണ് ഇന്ത്യയിൽ ചൈത്ര നവരാത്രി അല്ലെങ്കിൽ വസന്ത് നവരാത്രി ആഘോഷിക്കുന്നത്. ഇത് ഹിന്ദുസമൂഹത്തിന്‍റ ഒൻപത് ദിവസത്തെ പ്രധാന ആഘോഷമായി കണക്കാക്കപ്പെടുന്നു. ഈ വർഷം ഏപ്രിൽ 13 മുതൽ ഏപ്രിൽ 22 വരെയാണ് ചൈത്ര നവരാത്രി ആഘോഷിക്കുന്നത്. മഹാ നവരാത്രി പോലെ ദുർഗാ ദേവിയുടെ ഒൻപത് രൂപങ്ങളെയാണ് ഈ അവസരത്തിൽ ആരാധിക്കുന്നത്.

 

Top