ഇൻഡ്യാനാ പോളിസ് വെടിവെപ്പ് : രാജ്യത്തിന് നാണക്കേടെന്ന് ജോ ബൈഡൻ

വാഷിംഗ്ടൺ: ഇൻഡ്യാനാ പോളീസിൽ സിഖ് വംശജർ മരണപ്പെട്ട സംഭവം രാജ്യത്തിനൊട്ടാകെ നാണക്കേടെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. വൈറ്റ് ഹൗസിലെ വാർത്താ സമ്മേളനത്തിലാണ് ബൈഡൻ ക്ഷമാപണം നടത്തിയത്. ആകെ എട്ടുപേരാണ് ഇൻഡ്യാന പോളീസിൽ അക്രമിയുടെ വെടിയേറ്റ് വീണത്.

അമേരിക്കയിലെ തോക്ക് സംസ്‌കാരം നിയന്ത്രിക്കണമെന്ന് ബൈഡൻ പൊതു ആഹ്വാനം നൽകി തൊട്ടടുത്ത ദിവസമാണ് അക്രമി അഴിഞ്ഞാടിയത്. ‘ഇത്തരം കൂട്ടവെടിവെയ്പ്  എല്ലാ ദിവസവും സംഭവിക്കുന്നതല്ല. എന്നാൽ തെരുവുകളിൽ വെടിയേറ്റ് വീഴുന്നവരുടെ എണ്ണം പരിശോധിച്ചാൽ ഓരോ ദിവസവും ഓരോരുത്തർ മരിക്കുന്നതായി  കണക്കാക്കേണ്ടി വരും. അമേരിക്കയിലെ നഗരത്തിലും ഗ്രാമത്തിലും ഒരു പോലെ ഇത്തരം അക്രമങ്ങൾ അരങ്ങേറുകയാണ്. ഇതിന് അറുതിവന്നേ മതിയാകൂ.’ബൈഡൻ വ്യക്തമാക്കി.

വെടിവെപ്പിൽ കുടുംബാംഗങ്ങളെ നഷ്ടപ്പെട്ട എല്ലാവരുടേയും ദു:ഖത്തിൽ പങ്കുചേരുന്നതായും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ നിയമപരമായ എല്ലാ നടപടികളുമായി മുന്നോട്ട് പോകുമെന്നും ബൈഡൻ അറിയിച്ചു.

Top