ഒന്നാം ലോകമഹായുദ്ധത്തിലെ കൂട്ടക്കൊല; തുര്‍ക്കിയെ വിമര്‍ശിച്ച് ജോ ബൈഡൻ

വാഷിംഗ്ടൺ: ഒന്നാം ലോകമഹായുദ്ധത്തിലെ കൂട്ടക്കൊലയുടെ ഉത്തരവാദിത്തം തുർക്കിക്ക് മേൽ ആരോപിച്ച് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. മുൻകാല ഭരണകൂടമായ ഓട്ടോമാൻ വംശക്കാരുടെ നരനായാട്ടാണ് തുർക്കിക്കെതിരെ ദശകങ്ങൾ കഴിഞ്ഞിട്ടും അമേരിക്ക ആയുധമാക്കുന്നത്. അർമേനിയൻ ജനതയെ ഒന്നാം ലോകമഹായുദ്ധത്തിൽ കൂട്ടക്കശാപ്പു ചെയ്തവരാണ് ഒട്ടോമാൻ വംശജരെന്നാണ് ബൈഡൻ പറയുന്നത്.

15 ലക്ഷം പേരെയാണ് ഓട്ടോമൻ വംശക്കാർ അവരുടെ ഭരണത്തിന്റെ അവസാന കാലത്ത് കൊന്നൊടുക്കിയത്. തുർക്കിക്കെതിരെ കടുത്ത ശത്രുത നിലനിർത്തുന്ന നാറ്റോ സഖ്യത്തിന് ബലം പകരുന്നതാണ് അമേരിക്കയുടെ പുതിയ നീക്കം. തുർക്കി പ്രസിഡന്റ് എർദോഗന് ട്രംപുമായുണ്ടായിരുന്ന സൗഹൃദബന്ധം ബൈഡനുമായിട്ടില്ലെന്നതും പ്രസ്താവനയുടെ രൂക്ഷത കൂട്ടുന്നു.

ഒന്നാം ലോകമഹായുദ്ധത്തിലെ കെടുതികൾക്ക് അർമേനിയയോട് തുർക്കിയുടെ സമീപനത്തിന്റെ തുടർച്ചയാണ് ഇപ്പോഴുള്ളത്. ഭീകരതയെ സഹായിക്കുന്നതിലൂടെ തുർക്കി അർമേനിയൻ ജനതയെ കൂട്ടക്കൊല ചെയ്യാനാഗ്രഹിക്കുന്നുവെന്ന സന്ദേശമാണ് നൽകുന്നതെന്നാണ് വൈറ്റ്ഹൗസും പരോക്ഷമായി പറയുന്നത്.

 

Top