പരമ്പര വിജയിക്കണമെങ്കില്‍ വിരാട് കോലിയെ ഇനിയും നിശബ്ദനായി നിര്‍ത്തണമെന്ന് ജോ റൂട്ട്

ബര്‍മിങ്ഹാം: ഇന്ത്യക്കെതിരെ പരമ്പര വിജയിക്കണമെങ്കില്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോലിയെ ഇനിയും നിശബ്ദനായി നിര്‍ത്തണമെന്ന് ഇംഗ്ലണ്ട് നായകന്‍ ജോ റൂട്ട്. കോലിയുടെ വിക്കറ്റുകള്‍ വേഗം വീഴ്‌ത്തേണ്ടതുണ്ടെന്നും ഇതുവരെ തങ്ങള്‍ക്ക് അതിനു കഴിഞ്ഞിട്ടുണ്ടെന്നും റൂട്ട് നാലാം ടെസ്റ്റിനു മുന്നോടിയായി നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

‘അത് ഞങ്ങളുടെ ബൗളര്‍മാരുടെ മികവാണ്. വിരാട് കോലി ഒരു ലോകോത്തര താരമാണ്. അതുകൊണ്ട് തന്നെ ബൗളര്‍മാരുടെ മികവ് തന്നെയാണത്. കോലിയെ നിശബ്ദനാക്കി നിര്‍ത്താന്‍ ബൗളര്‍മാര്‍ക്ക് സാധിച്ചു. അത് ബൗളര്‍മാരുടെ മികച്ച പ്രകടനം തന്നെയാണ്. പരമ്പര വിജയിക്കണമെങ്കില്‍ ഞങ്ങള്‍ക്ക് അത് തുടരേണ്ടതുണ്ട്. ഞങ്ങള്‍ അദ്ദേഹത്തെ പുറത്താക്കാന്‍ ഓരോ വഴികള്‍ കണ്ടെത്തിക്കൊണ്ടിരുന്നു.’ റൂട്ട് പറഞ്ഞു.

 

Top