ജോ ജോസഫ് സഭാ സ്ഥാനാർത്ഥിയാണെന്ന ആരോപണം അർത്ഥശൂന്യം: കാനം രാജേന്ദ്രൻ

തിരുവനന്തപുരം: തൃക്കാക്കരയിലെ എൽഡിഎഫ് സ്ഥാനാർത്ഥി ഡോ. ജോ ജോസഫിന് പിന്തുണയുമായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ജോ ജോസഫ് സഭാ സ്ഥാനാർത്ഥിയാണെന്ന ആരോപണം അർത്ഥശൂന്യമാണ്. ഏതിലെങ്കിലും മുൻകാല തെരഞ്ഞെടുപ്പുകളിൽ സഭയുടെ സ്ഥാനാർത്ഥി മത്സരിച്ചിട്ടുണ്ടോ എന്നും കാനം ചോദിച്ചു.

ജോ ജോസഫ് ജനങ്ങളുടെ സ്ഥാനാർത്ഥിയാണ്. ജനം തെരഞ്ഞെടുക്കുന്നവരെ എൽഡിഎഫ് നിർത്തും, സഭാ സ്ഥാനാർത്ഥികളെ എൽഡിഎഫ് മത്സരിപ്പിക്കാറില്ല. സ്ഥാനാർത്ഥികൾ മത്സരിക്കുന്നത് വിജയിക്കാനാണെന്നും, ഉപതെരഞ്ഞെടുപ്പിൽ തികഞ്ഞ ജയപ്രതീക്ഷയുണ്ടെന്നും കാനം തിരുവനന്തപുരത്ത് പറഞ്ഞു.

Top