ബ്ലാസ്റ്റേഴ്‌സിനെ ആരാധകര്‍ പിന്തുണക്കില്ലെന്നും അത് തങ്ങള്‍ക്ക് ഗുണമാണെന്നും ജോവ ഡിയൂസ്

കൊച്ചി : കേരള ബ്ലാസ്റ്റേഴ്‌സ് കഴിഞ്ഞ കളികളില്‍ മോശം പ്രകടനം കാഴ്ച വച്ചത് ആരാധകരെ മടുപ്പിച്ചെന്നും മോശമായി കളിക്കുകയാണെങ്കില്‍ കേരളത്തിലെ ആരാധകര്‍ ടീമിനു ഗ്രൗണ്ടില്‍ കാര്യമായ പിന്തുണ നല്‍കില്ലെന്നും നോര്‍ത്ത് ഈസ്റ്റ് കോച്ച് ജോവ ഡിയൂസ്.

എന്നാല്‍ ഇത് തങ്ങള്‍ക്കു ഗുണമാണെന്നും ഡിയൂസ് പറഞ്ഞു. അതുകൊണ്ടുതന്നെ വെള്ളയാഴ്ച നടക്കുന്ന കളിയില്‍ വിജയ പ്രതീക്ഷ ഉണ്ടെന്ന് ജോവ ഡിയൂസ് കൂട്ടിചേര്‍ത്തു.

ഒരു മത്സരത്തില്‍ തോല്‍വി നേരിട്ടെങ്കിലും ബ്ലാസ്റ്റേഴ്‌സ് ടിം ശക്തമായി തിരിച്ചു വരുമെന്നും കൂടുതല്‍ വിങ്ങുകളിലൂടെ കളിക്കുന്ന ടീമാണ് മഞ്ഞപ്പടയെന്നും അദ്ദേഹം വ്യക്തമാക്കി.

പരിക്കു മൂലം ഹ്യൂമിനു കഴിഞ്ഞ മത്സരം നഷ്ടമായപ്പോള്‍ വിനീതിനു വിലങ്ങു തടിയായത് മുബൈക്കെതിരെ ലഭിച്ച ചുവപ്പുകാര്‍ഡാണ്.

നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരായ മത്സരത്തില്‍ കേരളത്തിന്റെ നിരയില്‍ ഇയാന്‍ ഹ്യൂം, വെസ് ബ്രൌണ്‍, സി.വിനീത് എന്നീ താരങ്ങള്‍ കളത്തിലിറങ്ങുമെന്ന് ബ്ലാസ്റ്റേഴ്‌സ് കോച്ച് റെനെ മ്യൂളന്‍സ്റ്റീന്‍ സൂചന നല്‍കിയിട്ടുണ്ട്.

Top