ഇടക്കാല തെരഞ്ഞെടുപ്പിൽ ജോ ബൈഡന് തിരിച്ചടി, ആദ്യ ഫല സൂചനകളിൽ റിപ്പബ്ലിക്കൻ മുന്നേറ്റം

വാഷിങ്ടൺ: നിർണായകമായ ഇടക്കാല തെരഞ്ഞെടുപ്പിന്റെ ആദ്യ ഫലം വരുമ്പോൾ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനും ഡെമോക്രാറ്റ്‌സിനും തിരിച്ചടി. ആദ്യ ലീഡ് സ്വന്തമാക്കി റിപ്പബ്ലിക്കൻ മുന്നേറ്റമാണ് തുടക്കത്തിൽ കാണുന്നത്.

നിലവിൽ ജനപ്രതിനിധി സഭയിൽ റിപ്പബ്ലിക്കൻ പാർട്ടിക്ക് 137 സീറ്റുകളിലാണ് ലീഡ് ഉള്ളത്. 435 അംഗ പ്രതിനിധി സഭയിൽ റിപ്പബ്ലിക്കൻ പാർട്ടിയുടെ ലീഡ് 137 ആണ്. ഡെമോക്രാറ്റിന്റേത് 77.

ഇന്തോ അമേരിക്കൻ വംശജൻ മേരിലൻഡിന്റെ ഗവർണറായി തെരഞ്ഞെടുക്കപ്പെട്ടതും ശ്രദ്ധേയമായി. ഇന്ത്യൻ സമയം ചൊവ്വാഴ് വൈകുന്നേരം 3.30നാണ് തെരഞ്ഞെടുപ്പ് ആരംഭിച്ചത്. 35 സെനറ്റ് സീറ്റുകളിലേക്കും 435 അംഗങ്ങളുടെ ഹൗസ് പ്രതിനിധി സഭയിലേക്കുമാണ് തെരഞ്ഞെടുപ്പ്. റിപ്പബ്ലിക്കൻസിനാണ് കൂടുതൽ സാധ്യത കൽപ്പിക്കപ്പെട്ടിരുന്നത്.

മേരിലാൻഡിന്റെ ആദ്യ കറുത്ത വർഗക്കാരനായ ഗവർണർ എന്ന നേട്ടത്തിലേക്കാണ് ഡെമോക്രാറ്റ് സ്ഥാനാർഥി വെസ് മൂർ എത്തിയത്. ലെസ്ബിയൻ വിഭാഗത്തിൽപ്പെടുന്ന സ്ഥാനാർഥിയെ വിജയിപ്പിച്ച് മസാച്യുസെറ്റ്‌സും ചരിത്രമെഴുതി. മൗര ഹീലിയാണ് മസാച്യൂസെറ്റ്‌സ് ഗവർണർ.

ഇടക്കാല തെരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻസ് ജയം നേടിയാലും ഗ്രീൻ ഇക്കണോമി എന്ന നിലപാട് മുറുകെ പിടിച്ച് പ്രസിഡന്റ് ജോ ബൈഡൻ മുൻപോട്ട് പോകുമെന്ന് ബൈഡന്റെ പരിസ്ഥിതി വക്താവ് വ്യക്തമാക്കി.

Top