വെസ്റ്റ് ബാങ്കിൽ പലസ്തീനികൾക്കു നേരെ നടത്തുന്ന ആക്രമണം ഉടൻ അവസാനിപ്പിക്കണമെന്ന് ജോ ബൈഡൻ

വെസ്റ്റ് ബാങ്കില്‍ പലസ്തീനികള്‍ക്കു നേരെ നടത്തുന്ന ആക്രമണം ഇസ്രയേല്‍ ഉടന്‍ അവസാനിപ്പിക്കണമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. ഓസ്ട്രേലിയന്‍ പ്രസിഡന്റ് അന്തോണി അല്‍ബനിസുമായി ചേര്‍ന്ന് നടത്തിയ സംയുക്ത വാര്‍ത്താ സമ്മേളനത്തില്‍ ഇസ്രയേല്‍ നടത്തുന്ന പ്രതിരോധത്തിന് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ച ബൈഡന്‍ വെസ്റ്റ് ബാങ്കില്‍ പലസ്തീനികളെ കൈകാര്യം ചെയ്തതിനെ വിമര്‍ശിക്കുകയും, രണ്ട് രാജ്യം മാത്രമാണ് പരിഹാരമെന്ന് ഉറപ്പിച്ച് പറയുകയും ചെയ്തു.

ഹമാസ് പുറത്ത് വിട്ട കണക്കനുസരിച്ച് ഗാസയില്‍ 6500 പേരെ ഇസ്രയേല്‍ കൊന്നു കഴിഞ്ഞു. കരയില്‍ യുദ്ധം ആരംഭിച്ച് ഗാസയെ പിടിച്ചെടുക്കുക എന്ന ലക്ഷ്യത്തിലേക്ക് ഇസ്രയേല്‍ നീങ്ങിയാല്‍ മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്നാണ് കണക്കുകൂട്ടല്‍. സാധാരണക്കാര്‍ കൊല്ലപ്പെടുന്നതിന്റെ എണ്ണം വര്‍ധിക്കുന്നത് ആശങ്കയുണ്ടാക്കുന്നുണ്ടെന്ന് ബൈഡന്‍ പറഞ്ഞു.

വെസ്റ്റ് ബാങ്കില്‍ പലസ്തീനികളെ ആക്രമിക്കുന്ന ഇസ്രയേലികള്‍ എരിതീയിലേക്ക് എണ്ണയൊഴിക്കുയാണെന്നും, അത് ഉടന്‍ അവസാനിപ്പിക്കണമെന്നും ബൈഡന്‍ പറയുന്നു. ഹമാസ് സാധാരണ ജനങ്ങള്‍ക്ക് പുറകില്‍ മറഞ്ഞിരിക്കുകയാണ്. എന്നാല്‍ ഇസ്രയേല്‍ യുദ്ധത്തിന്റെ നിയമങ്ങള്‍ കൃത്യമായി പാലിക്കണമെന്നും ബൈഡന്‍ കൂട്ടിച്ചര്‍ത്തു. ഒക്ടോബര്‍ 7 ന് ഹമാസ് നടത്തിയ ആക്രമണത്തെ തുടര്‍ന്ന് തിരിച്ചടിക്കാന്‍ ആരംഭിച്ചതാണ് ഇസ്രയേല്‍.

 

Top