ഔദ്യോഗികമായി ഭരണമുറപ്പിച്ച് ബൈഡന്‍; 20ന് അധികാരം കൈമാറണം

വാഷിംഗ്ടണ്‍: ജോ ബൈഡന്റെ വിജയം ഔദ്യോഗികമായി അംഗീകരിച്ച് അമേരിക്കന്‍ കോണ്‍ഗ്രസ്. ക്യാപിറ്റോളിന് പുറത്ത് ട്രംപ് അനുകൂലികളുടെ അക്രമത്തിന് ഇടയ്ക്കാണ് കോണ്‍ഗ്രസ് ബൈഡനെ വിജയിയായി പ്രഖ്യാപിച്ചത്. കഴിഞ്ഞ നവംബറില്‍ നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഇലക്ടറല്‍ കോളജില്‍ 306 വോട്ടുനേടി ജോ ബൈഡന്‍ പ്രസിഡന്റ് പദം ഉറപ്പിച്ചിട്ടുണ്ട്. ട്രംപിന് 232 വോട്ടാണ് ലഭിച്ചത്. ജനുവരി 20ന് ട്രംപ് അധികാരം കൈമാറണം.

അതേസമയം, അമേരിക്കന്‍ പാര്‍ലമെന്റിലേക്ക് അതി ശക്തമായ ആക്രമണമാണ് ട്രംപ് അനുകൂലികള്‍ അഴിച്ചു വിട്ടത്. കലാപത്തില്‍ ഒരു സ്ത്രീയടക്കം നാല് പേര്‍ മരിച്ചു. ബൈഡന്റെ വിജയം കോണ്‍ഗ്രസ് സമ്മേളത്തില്‍ അംഗീകരിക്കരുതെന്ന് ഡോണള്‍ഡ് ട്രംപ് ആവശ്യപ്പെട്ടെങ്കിലും റിപ്പബ്ലിക്കന്‍ നേതാവ് മൈക്ക് പെന്‍സ് തള്ളിയിരുന്നു.

ഇതിന് പിന്നാലെ തന്റെ അനുയായികളോട് അമേരിക്കന്‍ പാര്‍ലമെന്റ് മന്ദിരമായ ക്യാപിറ്റോളിലേക്ക് മാര്‍ച്ച് നടത്താന്‍ ട്രംപ് ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് ക്യാപിറ്റോളിന് പുറത്ത് തടിച്ചുകൂടിയ ട്രംപ് അനുകൂലികള്‍ പൊലീസിന്റെ സുരക്ഷാവലയം ഭേദിച്ച് അകത്ത് കടക്കുകയായിരുന്നു. കലാപകാരികളെ പിരിച്ച് വിടാനായി പൊലീസ് കണ്ണീര്‍വാതകം ഉപയോഗിച്ചു.

Top