അമേരിക്കയില്‍ ഗര്‍ഭഛിദ്രം വിലക്കിയ സുപ്രീംകോടതി വിധിയോട് പ്രതികരിച്ച്‌ ജോ ബൈഡന്‍

ര്‍ഭഛിദ്രം നിയമവിധേയമാക്കിയ ഉത്തരവ് റദ്ദാക്കിയ യുഎസ് സുപ്രീം കോടതിക്കെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍.

സ്ത്രീകളുടെ ഗര്‍ഭച്ഛിദ്രത്തിനുള്ള അവകാശം ഉറപ്പാക്കുന്നതില്‍ നിര്‍ണായകമായ റോയ് വെയ്‌ഡ് തീരുമാനം അസാധുവാക്കുന്നതില്‍ സുപ്രീം കോടതിക്ക് “ദാരുണമായ പിഴവ്” സംഭവിച്ചുവെന്നാണ് ജോ ബൈഡന്‍ പ്രതികരിച്ചത്. ഈ വിധി രാജ്യത്തെ 150 വര്‍ഷം പിന്നോട്ട് കൊണ്ടുപോകുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

15 ആഴ്ചകള്‍ക്ക് ശേഷവും ഗര്‍ഭച്ഛിദ്രം നടത്താന്‍ ആഗ്രഹിക്കുന്ന സ്ത്രീകള്‍ക്കുള്ള ഭരണഘടനാപരമായ പരിരക്ഷകള്‍ അവസാനിപ്പിക്കാന്‍ യുഎസ് സുപ്രീം കോടതി തീരുമാനിച്ച്‌ മണിക്കൂറുകള്‍ക്ക് ശേഷമാണ് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ രാജ്യത്തെ അഭിസംബോധന ചെയ്തത്. ഒരു സ്ത്രീയുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ പരമാവധി ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഗര്‍ഭച്ഛിദ്ര വിധി അമേരിക്കയെ ലോകത്തിന് മുന്നില്‍ മോശമായി ചിത്രീകരിക്കും. “ഇത് അങ്ങേയറ്റം അപകടകരമായ പാതയാണെന്ന്” പറഞ്ഞ യുഎസ് പ്രസിഡന്റ്, എല്ലാ പ്രതിഷേധങ്ങളും സമാധാനപരമായി നടത്താന്‍ ഗര്‍ഭച്ഛിദ്ര സംവാദ പ്രവര്‍ത്തകരോട് അഭ്യര്‍ത്ഥിച്ചു. അതേസമയം, ഗര്‍ഭച്ഛിദ്ര വിധി ഗര്‍ഭനിരോധനത്തെയും സ്വവര്‍ഗ വിവാഹ അവകാശങ്ങളെയും ദുര്‍ബലപ്പെടുത്തുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി. രാജ്യത്തെ വനിതകളുടെ ആരോഗ്യവും ജീവനും അപകടത്തിലാണെന്ന് പ്രസിഡന്റ് ജോ ബൈഡന്‍ പറഞ്ഞു.

Top