ഇന്ത്യന്‍ വംശജയുടെ നാമനിര്‍ദേശം പിന്‍വലിച്ച് ജോ ബൈഡന്‍

ന്യൂയോര്‍ക്ക്: വൈറ്റ് ഹൗസ് സാമ്പത്തിക വിഭാഗം ബജറ്റ് ഡയറക്ടര്‍ പദവിയിലേക്ക് ഇന്ത്യന്‍ വംശജയായ നീര ടാന്‍ഡന്റെ നാമനിര്‍ദേശം പിന്‍വലിച്ച് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. ഭരണകക്ഷിയായ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയ്ക്കും ഭരണകൂടത്തിനും മതിയായ വോട്ടുകള്‍ നേടാന്‍ കഴിയാത്തതിനെ തുടര്‍ന്നാണ് ടാന്‍ഡന്റെ പത്രിക പിന്‍വലിച്ചത്.

നീക്കത്തെ പിന്തുണയ്ക്കാതെ സെനറ്ററന്മാരില്‍ പലരും വിട്ടു നിന്നു. ബൈഡനേറ്റ കനത്ത തിരിച്ചിടിയായിട്ടാണ് ഇതിനെ വിലയിരുത്തുന്നത്. തിരഞ്ഞെടുക്കപ്പെട്ടിരുന്നെങ്കില്‍ ബജറ്റ് ഡയറക്ടറാകുന്ന ആദ്യത്തെ വെളുത്ത വര്‍ഗക്കാരിയല്ലാത്ത വ്യക്തിയാകുമായിരുന്നു നീര ടാന്‍ഡന്‍. ഡയറക്ടര്‍ ഓഫ് ഓഫീസ് മാനേജ്‌മെന്റ്, ബജറ്റ് ഡയറക്ടര്‍ സ്ഥാനത്തേക്ക് നാമനിര്‍ദ്ദേശം ചെയ്ത പത്രിക പിന്‍വലിക്കണമെന്ന നീര ടാന്‍ഡന്റെ അഭ്യര്‍ത്ഥനയാണ് താന്‍ അംഗീകരിച്ചതെന്ന് ജോ ബൈഡന്‍ പ്രസ്താവനയിലൂടെ അറിയിച്ചു.അവരുടെ അപൂര്‍വ്വമായ നേട്ടങ്ങളിലും അനുഭവ പരിചയത്തിലും നിര്‍ദേശങ്ങളോടും എനിക്ക് അങ്ങേയറ്റം ബഹുമാനമുണ്ട്, എന്റെ ഭരണനിര്‍വഹണത്തില്‍ അവര്‍ ഒരു പങ്കു വഹിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നുവെന്നും ബൈഡന്‍ കൂട്ടിച്ചേര്‍ത്തു.

Top