സംഘപരിവാര്‍ ബന്ധമുള്ളവരെ പുറത്താക്കി ബൈഡന്റെ സര്‍ജിക്കല്‍ ട്രൈക്ക്

വാഷിംഗ്ടണ്‍: ആര്‍എസ്എസ്-ബിജെപി ബന്ധമുള്ളവരെ പുറത്താക്കി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡണ്‍. അതേസമയം, 13 സ്ത്രീകള്‍ അടക്കമുള്ള ഇരുപതിലധികം ഇന്തോ-അമേരിക്ക വംശജരെ തന്റെ ഭരണകൂടത്തില്‍ അദ്ദേഹം നിയമിച്ചിട്ടുമുണ്ട്. ബൈഡന്റെ പ്രചാരണ ടീമിന്റെ ഭാഗമായിരുന്ന സോണല്‍ ഷാ, അമിത് ജാനി എന്നിവരെയാണ് ഇപ്പോള്‍ പുറത്താക്കിയത്. ഇവര്‍ക്ക് രണ്ട് പേര്‍ക്കും പ്രത്യക്ഷമായ ആര്‍എസ്എസ്-ബിജെപി ബന്ധമുണ്ട്. സോണല്‍ ഷായുടെ പിതാവ് ഓവര്‍സീസ് ഫ്രണ്ട്സ് ഓഫ് ബിജെപി-യുഎസ്എ എന്ന സംഘടനയുടെയും ആര്‍എസ്എസ് നേതൃത്വം നല്‍കുന്ന ഏകല്‍ വിദ്യാലയുടെയും സ്ഥാപകനാണ്.

ഹിന്ദുത്വ പ്രതിച്ഛായയുള്ളവര്‍ തിരഞ്ഞെടുപ്പില്‍ നേരത്തെ തോറ്റിരുന്നു. ഇവര്‍ക്കെതിരെയുള്ള പ്രചാരണവും യുഎസ്സില്‍ വീണ്ടും ശക്തമായിരിക്കുകയാണ്. ശ്രീനിവാസ റാവു പ്രെസ്റ്റണ്‍ കുല്‍ക്കര്‍ണി, തുളസി ഗബാര്‍ഡ് എന്നിവര്‍ പരാജയപ്പെട്ടത് ഹിന്ദുത്വ ആശയങ്ങള്‍ കൊണ്ടാണ്. അതേസമയം ദേവായാനി കോബ്രഗഡെ കേസില്‍ ഇടപെട്ട ഇസ്ര സിയാ, സിഎഎ വിരുദ്ധ സമരങ്ങളില്‍ സജീവമായിരുന്ന സമീറ ഫാസിലി എന്നിവരെ ബൈഡന്‍ ഉല്‍പ്പെടുത്തിയിട്ടുണ്ട്.

അമിത് ജാനിയുടെ കുടുംബത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും ബിജെപിയുമായും അടുത്ത ബന്ധമുണ്ടെന്ന് കണ്ടെത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് മാറ്റി നിര്‍ത്തപ്പെട്ടത്. നേരത്തെ 19 ഇന്തോ-അമേരിക്കന്‍ സംഘടനകള്‍ ആര്‍എസ്എസ് ആശയമുള്ളവരെയും അവരുമായി ബന്ധപ്പെടുന്നവരെ മാറ്റി നിര്‍ത്തണമെന്ന് ആവശ്യപ്പെട്ട് ബൈഡന് കത്തയച്ചിരുന്നു.

Top