ജോ ബൈഡന്‍ മാര്‍പാപ്പയുമായി കൂടിക്കാഴ്ച നടത്തി

വത്തിക്കാന്‍: അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ വത്തിക്കാനില്‍ ഫ്രാന്‍സിസ് മാര്‍പാപ്പയുമായി കൂടിക്കാഴ്ച നടത്തി. ലോകത്തിലെ ദരിദ്രര്‍ക്കും പട്ടിണി, സംഘര്‍ഷം, പീഡനം എന്നിവയാല്‍ കഷ്ടപ്പെടുന്നവര്‍ക്കും വേണ്ടി സംസാരിക്കുന്നതിന് ബൈഡന്‍ മാര്‍പാപ്പയ്ക്ക് നന്ദി പറഞ്ഞതായി വൈറ്റ് ഹൗസ് അറിയിച്ചു. കാലാവസ്ഥാ പ്രതിസന്ധിക്കെതിരെയും എല്ലാവര്‍ക്കും കോവിഡ് വാക്‌സിന്‍ ഉറപ്പാക്കുന്നതിനുവേണ്ടിയും മാര്‍പാപ്പയുടെ നേതൃത്വത്തിലുള്ള പ്രവര്‍ത്തനത്തെ ബൈഡന്‍ പ്രശംസിച്ചു.

താന്‍ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും വലിയ സമാധാനപ്പോരാളിയാണ് ബൈഡനെന്ന് മാര്‍പാപ്പ വിശേഷിപ്പിച്ചു. ഗ്രഹത്തിന്റെ പരിപാലനം, ആരോഗ്യ സംരക്ഷണം, അഭയാര്‍ഥികള്‍, കുടിയേറ്റക്കാര്‍, മതസ്വാതന്ത്ര്യം, മനുഷ്യാവകാശ സംരക്ഷണം എന്നിവയുള്‍പ്പെടെ വിവിധ വിഷയങ്ങള്‍ ഇരുവരും ചര്‍ച്ച ചെയ്തതായി വത്തിക്കാന്‍ അറിയിച്ചു. അപ്പൊസ്‌തോലിക കൊട്ടാരത്തില്‍ നടന്ന കൂടിക്കാഴ്ച ഒരു മണിക്കൂറും 15 മിനിറ്റും നീണ്ടു.

Top