ജോ ബൈഡന്‍ മയക്കുമരുന്ന് ഉപയോഗിക്കുന്ന പ്രസിഡന്റ്; ആരോപണവുമായി ട്രംപ്

വാഷിംഗ്ടണ്‍: രഹസ്യാന്വേഷണ വിഭാഗം വൈറ്റ് ഹൗസില്‍ നടത്തിയ പതിവ് സുരക്ഷാ പരിശോധനക്കിടെ ചെറിയ അളവില്‍ കൊക്കെയ്ന്‍ പിടിച്ചതില് പ്രതികരണവുമായി മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. പ്രസിഡന്റ് ജോ ബൈഡനും മകനും വേണ്ടി കരുതിയതാകാം മയക്കുമരുന്നെന്നും പ്രസംഗിക്കാനുള്ള ഊര്‍ജത്തിനായി ബൈഡന് ആരോ ലഹരി നല്‍കുന്നുണ്ടെന്നും ട്രംപ് ആരോപിച്ചു.കൊക്കെയ്ന്‍ അടിമയായ നിലവിലെ പ്രസിഡന്റിനോ അദ്ദേഹത്തിന്റെ മകന്‍ ഹണ്ടര്‍ ബൈഡനോ വേണ്ടിയുള്ളതാണ് വൈറ്റ് ഹൗസില്‍ കണ്ടെത്തിയ ലഹരി എന്ന സിദ്ധാന്തം മുന്നോട്ട് വച്ച ഡൊണാള്‍ഡ് ട്രംപ്, ജോ ബൈഡന്‍ ‘കൊക്കെയ്ന്‍ ഉപയോഗിക്കുന്ന ഒരു പ്രസിഡന്റ്’ ആണെന്നും പറഞ്ഞു.

വൈറ്റ് ഹൗസില്‍നിന്ന് കണ്ടെത്തിയ കൊക്കെയ്ന്‍ മഞ്ഞുമലയുടെ അഗ്രം മാത്രമാണെന്നും അമേരിക്കന്‍ പ്രസിഡന്റിന്റെ പ്രസംഗങ്ങള്‍ അദ്ദേഹം മയക്കുമരുന്നിന്റെ സ്വാധീനത്തിലായിരുന്നുവെന്ന സൂചനകള്‍ കാണിക്കുന്നുണ്ടെന്നും ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു.
ജോയുടെ പ്രസംഗത്തിന്റെ തുടക്കത്തില്‍ അയാള്‍ അല്‍പം ഉഷാറാണെന്ന് തോന്നും. പക്ഷെ അധികനേരമില്ല, പ്രസംഗത്തിന്റെ അവസാനം, അയാള്‍ ഒരു ദുരന്തമാണ്. സ്റ്റേജില്‍നിന്ന് പുറത്തേക്ക് പോകാന്‍പോലും അദ്ദേഹത്തിന് കഴിയില്ല. അവിടെ എന്തോ നടക്കുന്നുണ്ട് – ജോ ബൈഡന്‍ പറഞ്ഞു.

 

Top