ഇസ്രായേല്‍ അക്രമത്തെ പരോക്ഷമായി ന്യായീകരിച്ച് ജോ ബൈഡന്‍; പ്രതിഷേധവുമായി യുഎസ് ജനപ്രതിനിധികള്‍

വാഷിങ്ടണ്‍: പലസ്തീന്‍ പ്രദേശങ്ങളില്‍ ഇസ്രായേല്‍ നടത്തുന്ന ആക്രമണങ്ങളെ പരോക്ഷമായി ന്യായീകരിച്ച് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍. ഇസ്രായേലിന് സ്വയം പ്രതിരോധിക്കാന്‍ അവകാശമുണ്ടെന്നാണ് ജോ ബൈഡന്‍ അവകാശപ്പെട്ടത്. എന്നാല്‍ ഈ പ്രസ്താവനക്കെതിരെ പ്രതിക്ഷേധവുമായി യുഎസ് ജനപ്രതിനിധികള്‍ രംഗത്ത് വന്നു.

ഇസ്രയേലിന്റെ അക്രമങ്ങളെ കണ്ടില്ലെന്നു നടിക്കുന്നത് ശരിയല്ലെന്നും സമാധാനം പുനഃസ്ഥാപിക്കാന്‍ ഇടപെടണമെന്നും 25 എംപിമാര്‍ സംയുക്ത പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായി താന്‍ ഫോണില്‍ സംസാരിച്ചിട്ടുണ്ടെന്നും സംഘര്‍ഷം പെട്ടെന്ന് അവസാനിക്കുമെന്നാണ് കരുതുന്നതെന്നും ബൈഡന്‍ പറഞ്ഞു.

ജെറുസലമിനും തെല്‍ അവീവിനും നേരെ ഹമാസും മറ്റ് ഭീകര സംഘടനകളും നടത്തുന്ന അക്രമങ്ങളെ ബൈഡന്‍ അപലപിച്ചു. ഇസ്രയേലിന്റെ സുരക്ഷക്കും പ്രതിരോധത്തിനുള്ള അവകാശത്തിനും പൂര്‍ണ പിന്തുണ നല്‍കുന്നതായും അദ്ദേഹം വ്യക്തമാക്കി. ബൈഡന്റെ ഇസ്രായേല്‍ അനുകൂല നിലപാടിനെതിരെ അദ്ദേഹത്തിന്റെ പാര്‍ട്ടിയില്‍ തന്നെയുള്ള ജനപ്രതിനിധികള്‍ രംഗത്തു വന്നിട്ടുണ്ട്.

Top