മാധ്യമ സംഘത്തെ പ്രഖ്യാപിച്ച് ബൈഡൻ; സംഘത്തിലുള്ളവരെല്ലാം വനിതകൾ

വാഷിങ്​ടൺ: വൈറ്റ്​ ഹൗസിന്റെ മാധ്യമ സംഘത്തെ പ്രഖ്യാപിച്ച് അമേരിക്കൻ പ്രസിഡൻറ്​ ​ജോ ബൈഡൻ. സംഘത്തിലുള്ളവരെല്ലാം വനിതകളാണ്. കമ്യൂണിക്കേഷൻ ഡയറക്​ടർ സ്ഥാനത്തേക്ക് തിരഞ്ഞെടുത്തത് ബൈഡന്റെ പ്രചാരണ സംഘത്തിലുണ്ടായിരുന്ന കേറ്റ്​ ബെഡിങ്​ഫീൽഡിനെയാണ്.

പ്രധാനപ്പെട്ട മറ്റു പല തസ്​തികകളിലും വനിതകളെ തന്നെ നിയമിക്കാനാണ് സാധ്യത എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. നിലവിൽ നിയമനം പ്രഖ്യാപിച്ചവരെല്ലാം നേരത്തെ ഒബാമ സർക്കാറിൽ പ്രവർത്തിച്ചവരാണ്. കേറ്റ്​ ബെഡിങ്​ഫീൽഡ്​ വൈസ്​ പ്രസിഡൻറായിരുന്ന ജോ ബൈഡന്റെ കമ്മ്യൂണിക്കേഷൻ ഡയറക്​ടറായിരുന്നു. നീരാ ടാണ്ടനെ പോലുള്ളവരും ബൈഡൻ സർക്കാരിന്റെ ഭാഗമാകുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

Top