നവരാത്രി ആശംസകളുമായി ജോ ബൈഡനും കമല ഹാരിസും

വാഷിംഗ്ടണ്‍ ഡിസി: അമേരിക്കയിലെ ഹിന്ദു സമൂഹത്തിന് നവരാത്രി ആശംസ നേര്‍ന്ന് ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാര്‍ഥി ജോ ബൈഡനും വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥി കമല ഹാരിസും. തിന്മയുടെ മേല്‍ നന്മ വിജയിക്കട്ടെയെന്നും എല്ലാവര്‍ക്കും നല്ല അവസരങ്ങള്‍ ലഭിക്കട്ടെയെന്നും ബൈഡന്‍ പറഞ്ഞു.

നവരാത്രി ആഘോഷിക്കുന്ന എല്ലാ ഹിന്ദു സുഹൃത്തുക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കും സന്തോഷപ്രദമായ ആശംസകള്‍ നേരുന്നുവെന്ന് കമല ഹാരിസ് പറഞ്ഞു. കൂടുതല്‍ സമഗ്രവും നീതിപൂര്‍വകവുമായ അമേരിക്ക കെട്ടിപ്പടുക്കുന്നതിനും ഈ അവസരം നമുക്കെല്ലാവര്‍ക്കും പ്രചോദനമാകട്ടെയെന്നും അവര്‍ ആശംസിച്ചു.

Top