കോവിഡ് വാക്സിന്റെ ബൂസ്റ്റര്‍ ഷോട്ട് സ്വീകരിച്ച് അമേരിക്കന്‍ പ്രസിഡന്റ്

വാഷിങ്ടണ്‍: കോവിഡ് വാക്സിന്റെ ബൂസ്റ്റര്‍ ഷോട്ട് സ്വീകരിച്ച് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. ആരോഗ്യ പ്രവര്‍ത്തകര്‍ വൈറ്റ് ഹൗസില്‍ എത്തിയാണ് ഫൈസര്‍ വാക്സിന്റെ ബൂസ്റ്റര്‍ ഷോട്ട് ബൈഡന് നല്‍കിയത്.

പുതുക്കിയ കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ച് അമേരിക്കയില്‍ 65 വയസ്സ് പിന്നിട്ടവര്‍ക്ക് കോവിഡ് വാക്സിന്റെ മൂന്നാമത്തെ കുത്തിവെപ്പായ ബൂസ്റ്റര്‍ ഷോട്ട് നല്‍കാന്‍ തീരുമാനിച്ചിരുന്നു. വാക്‌സിന്‍ സ്വീകരിക്കുന്നതിലൂടെ നിങ്ങളുടെയും ചുറ്റുമുള്ളവരുടെ ജീവന്‍ രക്ഷിക്കാന്‍ കഴിയമെന്ന് ബൈഡന്‍ പറഞ്ഞു. തന്നെ കണ്ടാല്‍ തോന്നില്ലെങ്കിലും തനിക്ക് 65 വയസ്സ് കഴിഞ്ഞെന്ന് ബൈഡന്‍ മാധ്യമങ്ങളോട് പറഞ്ഞു. ബൈഡന് ഇപ്പോള്‍ 78 വയസ്സാണ് പ്രായം.

65 വയസ്സ് പിന്നിട്ടവര്‍ക്ക് പുറമെ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ ഉള്ളവര്‍ക്കും വൈറസ് വ്യാപനം കൂടുതലുള്ള പ്രദേശങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്കും ബൂസ്റ്റര്‍ ഡോസ് നല്‍കുന്നുണ്ട്. 77% ജനങ്ങള്‍ വാക്സിന്‍ സ്വീകരിച്ചെങ്കിലും വൈറസ് വ്യാപനത്തിന് തടയിടാന്‍ അതുപോരെന്നും ബൈഡന്‍ പറഞ്ഞു.

Top