കല്യാണ ചെക്കനായി മാത്യൂസ്; ‘ജോ ആന്‍ഡ് ജോ’ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി

മാത്യു തോമസ്, നസ്‌ലന്‍, നിഖില വിമല്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളാവുന്ന ‘ജോ ആന്‍ഡ് ജോ’യുടെ ഫസ്റ്റ് ലുക്ക് പുറത്തെത്തി. ചെറുപ്രായത്തില്‍ വിവാഹിതനാവുന്ന മാത്യുവിന്റെ കഥാപാത്രവുമായി ബന്ധപ്പെട്ടാണ് ചിത്രം പുരോഗമിക്കുന്നത്. ജോണി ആന്റണിയും സ്മിനു സിജോയ് എന്നിവരാണ് മാത്യുവിന്റെ മാതാപിതാക്കളായി സ്‌ക്രീനില്‍ എത്തുന്നത്.

ഇമാജിന്‍ സിനിമാസ്, സിഗ്‌നേച്ചര്‍ സ്റ്റുഡിയോ എന്നീ ബാനറുകളിലാണ് ചിത്രത്തിന്റെ നിര്‍മ്മാണം. അരുണ്‍ ഡി ജോസ്, രവീഷ് നാഥ് എന്നിവര്‍ ചേര്‍ന്ന് തിരക്കഥ, സംഭാഷണമെഴുതുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം അള്‍സര്‍ ഷാ നിര്‍വ്വഹിക്കുന്നു. എഡിറ്റിംഗ് ചമന്‍ ചാക്കോ, ടിറ്റോ തങ്കച്ചന്‍ എഴുതിയ വരികള്‍ക്ക് ഗോവിന്ദ് വസന്ത സംഗീതം പകരുന്നു.

പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ റിന്നി ദിവാകരന്‍, കല നിമേഷ് താനൂര്‍, മേക്കപ്പ് സിനൂപ് രാജ്, വസ്ത്രാലങ്കാരം സുജിത്ത് സി എസ്, സ്റ്റില്‍സ് ഷിജിന്‍ പി രാജ്, പരസ്യകല മനു ഡാവിഞ്ചി, സൗണ്ട് ഡിസൈന്‍ സബീര്‍ അലി, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ രവീഷ് നാഥ്, അസോസിയേറ്റ് ഡയറക്ടര്‍ റെജിവാന്‍ അബ്ദുള്‍ ബഷീര്‍. കൂത്താട്ടുകുളമായിരുന്നു പ്രധാന ലൊക്കേഷന്‍.

 

Top