ദക്ഷിണാഫ്രിക്കന്‍ ട്വന്റി 20 ലീഗില്‍ ജോബര്‍ഗ് സൂപ്പര്‍ കിംഗ്‌സിനും സണ്‍റൈസേഴ്‌സ് ഈസ്റ്റേണ്‍ കേപ്പിനും വിജയം

വാണ്ടേഴ്‌സ്: ദക്ഷിണാഫ്രിക്കന്‍ ട്വന്റി 20 ലീഗില്‍ ജോബര്‍ഗ് സൂപ്പര്‍ കിംഗ്‌സിനും സണ്‍റൈസേഴ്‌സ് ഈസ്റ്റേണ്‍ കേപ്പിനും വിജയം. പ്രിട്ടോറിയ ക്യാപിറ്റല്‍സിനെ ആറ് വിക്കറ്റിനാണ് ജോബര്‍ഗ് തോല്‍പ്പിച്ചത്. മത്സരത്തില്‍ ടോസ് ലഭിച്ച പ്രിട്ടോറിയ ക്യാപിറ്റല്‍സ് ബാറ്റ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ പ്രിട്ടോറിയ 172 റണ്‍സെടുത്തു. കൈല്‍ വെറൈയന്നേ 52 പന്തില്‍ പുറത്താകാതെ 72 റണ്‍സെടുത്തു.

ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഡര്‍ബന്‍സ് 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 159 റണ്‍സെടുത്തു. 52 റണ്‍സെടുത്ത വിയാന്‍ മള്‍ഡറാണ് ടോപ് സ്‌കോറര്‍. മറുപടി ബാറ്റിംഗില്‍ 19.2 ഓവറില്‍ ഈസ്റ്റേണ്‍ കേപ്പ് ലക്ഷ്യത്തിലെത്തി. ട്രിസ്റ്റന്‍ സ്റ്റബ്‌സ് 37 പന്തില്‍ പുറത്താകാതെ 66 റണ്‍സ് നേടി.

മറുപടി പറഞ്ഞ ജോബര്‍ഗ് സൂപ്പര്‍ കിംഗ്‌സ് 18 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി. 20 പന്തില്‍ പുറത്താകാതെ 56 റണ്‍സെടുത്ത ഡൊണോവന്‍ ഫെരേരയുടെ ഇന്നിംഗ്‌സാണ് ജോബര്‍ഗിന് വിജയം നേടിക്കൊടുത്തത്. മറ്റൊരു മത്സരത്തില്‍ ഡര്‍ബന്‍സ് സൂപ്പര്‍ ജയന്റ്‌സിനെ സണ്‍റൈസേഴ്‌സ് ഈസ്റ്റേണ്‍ കേപ്പ് അഞ്ച് വിക്കറ്റിന് തോല്‍പ്പിച്ചു.

Top