ജോലി നഷ്ടമായി; മധ്യപ്രദേശില്‍ നാലംഗ കുടുംബം ജീവനൊടുക്കി

death

ഭോപ്പാല്‍: ജോലി നഷ്ടമായതിനെ തുടര്‍ന്ന് മധ്യപ്രദേശില്‍ നാലംഗ കുടുംബം ആത്മഹത്യ ചെയ്തു. ഇന്‍ഡോറിലെ ഒരു റിസോര്‍ട്ടില്‍ നിന്നാണ് നാല് പേരുടെയും മൃതദേഹം കണ്ടെടുത്തത്. അഭിഷേക് സക്‌സേന(45), ഭാര്യ പ്രീതി സക്‌സേന(42), ഇരട്ട കുട്ടികളായ അദ്വൈത്, അനന്യ എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

കഴിഞ്ഞ കുറച്ച് മാസങ്ങള്‍ക്ക് മുമ്പ് അഭിഷേകിന്റെ ജോലി നഷ്ടമായിരുന്നു. ഭാര്യക്ക് ഇ-കോമേഴ്‌സ് കമ്പനിയില്‍ ജോലിയുണ്ടെങ്കിലും ഇവരുടെ ദൈനംദിന ചെലവുകള്‍ക്ക് ഇതില്‍ നിന്ന് ലഭിക്കുന്ന വരുമാനം മതിയായിരുന്നില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ഓണ്‍ലൈന്‍ ട്രേഡിങ്ങിലൂടെയും ഇവര്‍ക്ക് വന്‍ തുക നഷ്ടമായെന്ന് സംശയമുണ്ട്. അഭിഷേകിന്റെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ പരിശോധിച്ചാല്‍ മാത്രമേ ഇക്കാര്യത്തില്‍ വ്യക്തതയുണ്ടാവു എന്ന് പൊലീസ് അറിയിച്ചു.

Top