വ്ലാഡിമിര്‍ പുട്ടിനെ നേരിട്ട് കണ്ട് ജോ ബൈഡൻ

വ്ലാഡിമിര്‍ പുട്ടിനെ നേരിട്ട് കണ്ട് ജോ ബൈഡൻ

ജനീവ: റഷ്യൻ പ്രസിഡൻ്റ് വ്ലാഡിമിര്‍ പുടിനെ യുഎസ് പ്രസിഡൻ്റ് ജോ ബൈഡൻ സന്ദർശിച്ചു. ബൈഡൻ സ്ഥിരമായി ഉപയോഗിക്കുന്ന ഏവിയേറ്റര്‍ സ്റ്റൈൽ സൺ ഗ്ലാസ് പുടിന് യുഎസ് പ്രസിഡൻ്റ് സമ്മാനമായി നൽകി. യുഎസ് നിര്‍മിതമായ റാൻഡോൾഫ് സൺഗ്ലാസ് 23 ക്യാരറ്റ് സ്വര്‍ണം പൂശിയതാണ്.

ജനീവയിൽ വെച്ചാണ് ഇരുനേതാക്കും തമ്മിലുള്ള ഉച്ചകോടി നടക്കുന്നത്. ഇതാദ്യമായാണ് ഇരുരാജ്യങ്ങളുടെയും നേതാക്കള്‍ തമ്മിൽ കൂടിക്കാഴ്ച നടത്തുന്നത്. ശീതയുദ്ധത്തിനു ശേഷം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ഏറ്റവും മോശം നിലയിലൂടെയാണ് കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി കടന്നു പോയിരുന്നത്. കഴിഞ്ഞ യുഎസ് പ്രസിഡൻഷ്യൽ തെരഞ്ഞെടുപ്പിലടക്കം റഷ്യയുടെ ഇടപെടലുണ്ടെന്ന് യുഎസ് നേതാക്കള്‍ ആരോപിച്ചതോടെ ബന്ധം വീണ്ടും വഷളായി. കൂടാതെ യുഎസിലെ നിരവധി സൈബര്‍ ആക്രമണങ്ങള്‍ സംബന്ധിച്ചും റഷ്യയുടെ നേര്‍ക്ക് ആരോപണ മുന നീണ്ടു. അതേസമയം, വിദേശനയത്തിൻ്റെ പേരിൽ യുഎസിനെ കുറ്റപ്പെടുത്തുന്നതായിരുന്നു റഷ്യൻ നയം. ഇതിനിടയിലാണ് ഇരുനേതാക്കളും തമ്മിൽ നേരിൽ കാണുന്നത്.

Top