ഓസ്‌ട്രേലിയയില്‍ വിസ വാഗ്ദാനം ചെയ്ത് പണം തട്ടുന്ന വിരുതന്‍ പിടിയില്‍

കൊച്ചി: ഓസ്‌ട്രേലിയയില്‍ ജോലിയും സ്റ്റുഡന്റ് വിസയും വാഗ്ദാനം ചെയ്തു പണം തട്ടിയെടുത്ത കേസിലെ പ്രധാന പ്രതി രാഹുല്‍ സ്റ്റീഫ(20)നെ അറസ്റ്റ് ചെയ്തു. കോയമ്പത്തൂര്‍ നഞ്ചുണ്ടാപുരം ഇന്ദിരാനഗര്‍ സ്വദേശിയാണ് പ്രതി.

എറണാകുളം എംജി റോഡില്‍ പ്രവര്‍ത്തിക്കുന്ന മെറു ഇമിഗ്രേഷന്‍ ആന്‍ഡ് എജുക്കേഷന്‍ സര്‍വീസസ് എന്ന സ്ഥാപനത്തിന്റെ മറവിലായിരുന്നു തട്ടിപ്പ്. സ്ഥാപനത്തിലെ മാനേജരാണ് രാഹുല്‍ സ്റ്റീഫന്‍. സ്ഥാപനത്തിന്റെ എംഡി ശ്രീനിവാസന്‍ ഒളിവിലാണ്. കേരളത്തിലും തമിഴ്‌നാട്ടിലും ഒട്ടേറെപ്പേര്‍ തട്ടിപ്പിന് ഇരയായിട്ടുണ്ട്.

പാലക്കാട്, തൃശൂര്‍ സ്വദേശികളുടെ പരാതിയില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളിലാണ് അറസ്റ്റ്. ഒളിവിലായിരുന്ന പ്രതിയെ തമിഴ്‌നാട്ടില്‍ നിന്നാണ് എറണാകുളം അസിസ്റ്റന്റ് കമ്മിഷണര്‍ കെ.ലാല്‍ജിയുടെ നേതൃത്വത്തില്‍ ഇന്‍സ്‌പെക്ടര്‍ എസ്. വിജയശങ്കര്‍, എസ്‌ഐ തോമസ്, എഎസ്‌ഐമാരായ ദിനേശ്, സന്തോഷ്, ഷിബു, എസ്സിപിഒ ഫ്രാന്‍സിസ്, റെജി എന്നിവരടങ്ങിയ സംഘം അറസ്റ്റ് ചെയ്തത്.

Top